ഉസാമ ബിൻ ലാദൻ്റെ മകൻ്റെ സൗദി പൗരത്വം പിൻവലിച്ചു
അൽ ഖ്വൈദ നേതാവായിരുന്ന ഉസാമ ബിൻ ലാദൻ്റെ മകൻ ഹംസ ബിൻ ലാദൻ്റെ സൗദി പൗരത്വം റദ്ദാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ സ്റ്റാറ്റസ് വിഭാഗം അറിയിച്ചു. ഹംസ ഉസാമ ബിൻ ലാദൻ്റെ സൗദി പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബർ 29നു രാജകീയ ഉത്തരവ് ഇറങ്ങിയതായും സൗദിയുടെ ഒഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.
ബിൻ ലാദൻ്റെ മകൻ ഹംസ ബിൻ ലാദനെ പിടി കൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം യു എസ് ഡോളർ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പാരിതോഷികം പ്രഖ്യാപിച്ചതിനു പിറകെയാണു ഹംസ ബിൻ ലാദൻ്റെ പൗരത്വം റദ്ദാക്കിയതുമായി ബന്ധപ്പെട്ട വാർത്ത സൗദി അധികൃതർ പുറത്ത് വിട്ടത്.
2011ൽ തൻ്റെ പിതാവ് ഉസാമ ബിൻ ലാദൻ്റെ വധിച്ചതിനു പകരം ചോദിക്കുമെന്ന് ഹംസ ബിൻ ലാദൻ ഭീഷണി മുഴക്കിയിരുന്നു. ഹംസ ബിൻ ലാദനെ എവിടെയാണെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണു. ഉസാമയുടെ പിൻഗാമിയായി വളർന്ന് വരുന്ന ഭീഷണിയായാണു ഹംസ ബിൻ ലാദനെ അമേരിക്ക പരിഗണിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa