സൗദിയിൽ പാസ്പോർട്ട് പുതുക്കുന്നതിനു അപേക്ഷകൾ ഇനി ഓൺലൈൻ വഴി നൽകണം
റിയാദ്: ഇന്ത്യയിലെ പാസ്‍പോര്‍ട്ട് സേവാ പദ്ധതി സൗദി അറേബ്യയിലും നടപ്പാക്കുന്നതിൻ്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് പാസ്‍പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി പാസ്‍പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നല്‍കണം. അമേരിക്കയിലും ബ്രിട്ടനിലും മാത്രമാണ് നിലവില്‍ ഇന്ത്യക്ക് പുറത്ത് പാസ്‍പോര്‍ട്ട് സേവാ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
ഒരു ഗള്‍ഫ് രാജ്യത്തില്‍ ഇതാദ്യമായാണു പാസ്‍പോര്‍ട്ട് സേവാ സൗകര്യം ആരംഭിക്കുന്നത്. ഇനി മുതൽ സൗദിയിലെ പ്രവാസികള്‍ നേരിട്ട് അപേക്ഷ നല്‍കുന്നതിന് പകരം പാസ്‍പോര്‍ട്ട് സേവാ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമുള്ള സേവനത്തിന് അപേക്ഷ നൽകണം. ഇതിന്റെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും നിർദ്ദിഷ്ട ഫീസ് സഹിതം മുന്‍കൂട്ടി സെലക്റ്റ് ചെയ്ത സമയത്ത് നേരിട്ട് വി എഫ് എസ് പോലുള്ള പാസ്പോർട്ട് സർവീസ് കേന്ദ്രങ്ങളിൽ സമര്‍പ്പിക്കുകയാണു വേണ്ടത്.
സൗദി അറേബ്യയിലെ പ്രവാസികള്‍ ഓൺലൈനായി സമർപ്പിച്ചാൽ മാത്രമേ പാസ്പോർട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകൾ ഇനി മുതൽ സ്വീകരിക്കപ്പെടുകയുള്ളൂ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ പാസ്പോര്‍ട്ട് സേവനങ്ങള്‍ പാസ്‍പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയാണ് ലഭ്യമാവുന്നത്. ഇതേ സംവിധാനം വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ കൂടി നടപ്പാക്കുകയാണ് വിദേശകാര്യ മന്ത്രാലയം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa