Saturday, April 5, 2025
OmanTop Stories

ഒമാനിൽ ഒരു മാസത്തിനിടെ 600 നടുത്ത് പ്രവാസികൾ പിടിയിൽ

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മാത്രം നടന്ന പരിശോധനകളിൽ അറസ്റ്റിലായത് 574 വിദേശികൾ.

ഒമാൻ മാന്‍പവര്‍ മന്ത്രാലയമാണു ഇക്കാര്യം വെളിപ്പെടുത്തിയത്. തൊഴില്‍ നിയമ ലംഘകരെ പിടി കൂടാൻ ലേബര്‍ വെല്‍ഫെയര്‍ ജനറല്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളിൽ നടത്തിയ പരിശോധനകളിലായിരുന്നു ഇത്രയും പേർ പിടിക്കപ്പെട്ടത്.

പിടിയിലായവരില്‍ 80 പേർ മവാലീഹ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നവരാണ്. കാര്‍ വാഷിംഗ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 45 പേരും അറസ്റ്റിലായിട്ടുണ്ട്. പിടിക്കപ്പെട്ടവർക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്