സൗദിയിൽ വീണ്ടും മദ്യ വാറ്റ് സംഘം പിടിയിൽ
റിയാദിലെ മൂന്ന് വ്യത്യസ്ത ഏരിയകളിൽ സൗദി മതകാര്യ വകുപ്പ് നടത്തിയ പരിശോധനയിൽ മൂന്ന് വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി.
പരിശോധനയിൽ അനധികൃത താമസക്കാരായി സൗദിയിൽ കഴിയുന്ന എട്ട് വിദേശികളെ പിടി കൂടി. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്.
വാറ്റ് കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ ലഭിച്ചതിനനുസരിച്ചാണ് പരിശോധനകൾ നടന്നതെന്ന് മതകാര്യ വിഭാഗം മേധാവി ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽ സബർ അറിയിച്ചു.
പോലിസിന്റെ സഹായത്തോടെ നടന്ന പരിശോധനയിൽ മദ്യ നിർമ്മാണത്തിനുപയോഗിച്ച ഉപകരണങ്ങളും വിൽക്കാൻ തയ്യാറാക്കി വെച്ച മദ്യവും കണ്ടെത്തി നശിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q