തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതിയ ഇന്ത്യൻ അംബാസഡർ സ്ഥാനമേൽക്കുന്നു

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ:ഔസാഫ് സഈദ് ഉടൻ സ്ഥാനമേൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Ahmad Jawed

കാലാവധി അവസാനിച്ച നിലവിലെ അംബാസഡർ അഹമദ് ജാവേദ് മടങ്ങുന്ന ഒഴിവിലേക്കാണ് ഔസാഫ് സഈദ് നിയമിതനാകുന്നത്. മാർച്ച് 15 നു അഹമദ് ജാവേദ് ഇന്ത്യയിലേക്ക് മടങ്ങും. മുംബൈ പോലീസ് ഓഫിസറായി സേവനം ചെയ്യുമ്പോൾ ഒരു രൂപ മാത്രം ശമ്പളം സ്വികരിച്ച് ബാക്കി തുക പോലീസ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് പ്രസിദ്ധനായ വ്യക്തിയായിരുന്നു അഹമദ് ജാവേദ്.

സെഷൽസിലെ ഇന്ത്യൻ ഹൈക്കമീഷണറായി സേവനം ചെയ്യുകയാണ് നിലവിൽ ഔസാഫ് സഈദ്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറലായിരുന്ന ഔസാഫ് സഈദ് സൗദി പ്രവാസികൾക്ക് സുപരിചിതനാണ്. 2004-2008 കാലഘട്ടങ്ങളിലായിരുന്നു അദ്ദേഹം ജിദ്ദയിൽ സേവനം ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്