ഒമാൻ ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കി
മസ്ക്കറ്റ്: രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെയും സർവീസുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കാൻ ഒമാൻ സിവിൽ ഏവിയേഷൻ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം എത്യോപ്യൻ വിമാനം തകർന്നതിൻ്റെ പശ്ചാത്തലത്തിലാണു ഈ തീരുമാനം. തകർന്ന വിമാനം ഇതേ കാറ്റഗറിയിലുള്ളതായിരുന്നു. ചൈന, ആസ്ത്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളും സമാന നടപടി സ്വീകരിച്ചിട്ടുണ്ട്.
എട്ട് ജീവനക്കാരും 149 യാത്രക്കാരുമടക്കം 157 പേർ കഴിഞ്ഞ ഞായറാഴ്ച അഡിസ് അബാബയിൽ നിന്ന് നെയ്റോബിയിലേക്ക് പറന്ന എത്യോപ്യൻ വിമാനം തകർന്ന് മരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa