ഇവിഎം വോട്ടിംഗിൽ ആശങ്ക വേണ്ട; തിരഞ്ഞെടുപ്പ് കമ്മീഷൻ
നടക്കാൻ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇവിഎം നെക്കുറിച്ച് ആശങ്ക വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പലയിടത്തും അട്ടിമറി നടന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൻ സുരക്ഷാ ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ ബൂത്തുകളിലും ഇക്കുറി വിവിപാറ്റ് സംവിധാനമുണ്ടാകും.
താൻ ചെയ്ത വോട്ട് തന്റെ സ്ഥാനാർത്ഥിക്കു തന്നെയാണൊ ലഭിച്ചത് എന്നറിയുന്നതിനാണ് വിവി പാറ്റ് ഉപയോഗിക്കുന്നത്. വോട്ടു ചെയ്തു കഴിഞ്ഞാൽ താൻ ചെയ്ത വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ ചിഹ്നം വിവി പാറ്റിൽ തെളിഞ്ഞു കാണാം. ഇതിലും പരാതിയുള്ളവർക്ക് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകാം. അപ്പോൾ തന്നെ റിട്ടേണിംഗ് ഓഫീസർ ടെസ്റ്റ് വോട്ട് നടത്തും. ഇതിൽ പരാതി അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞാൽ പരാതിക്കാന് ശിക്ഷയും ഉറപ്പാണ്. ആയിരം രൂപ പിഴയും ആറു മാസം തടവും രണ്ടും കൂടിയോ ലഭിക്കാൻ സാധ്യതയുണ്ട്.
വോട്ടിംഗ് മെഷീനുകളും വിവി പാറ്റു മെഷീനുകളും ബൂത്തുകളിലേക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ജി പി എസ് സംവിധാനം ഏർപ്പെടുത്തും. തിരഞ്ഞെടുപ്പ് കമ്മിഷൻ മാധ്യമപ്രവർത്തകർക്ക് വേണ്ടി വിളിച്ച് ചേർത്ത യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവി പാറ്റിലും വോട്ടിംഗ് യന്ത്രത്തിലും മുൻകൂട്ടി കൃത്രിമം കാണിച്ചിട്ടുണ്ടാകും എന്ന ആശങ്കയും വേണ്ട.
രാജ്യത്തെ ഓരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവി പാറ്റിലെയും കൺട്രോണിറ്റിലെയും വോട്ടു രേഖപ്പെടുത്തിയത് ശരിയാണോ എന്ന് പരസ്യമായി പരിശോധിക്കും. ഇതിനായുള്ള ബൂത്തുകൾ കമ്മീഷൻ നറുക്കെടുപ്പിലൂടെയാണു് തീരുമാനിക്കുക.
യാതൊരു വിധ പരാതികൾക്കും ഇട നൽകാതെ നീതിയുക്തമായ തിരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനു് പഴുതടച്ച നിരീക്ഷണങ്ങളും നടപടികളുമാണ് കമ്മീഷൻ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇക്കുറിയുണ്ടാവുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa