Sunday, November 24, 2024
Top StoriesWorld

ന്യുസിലാന്റിലെത്തിയ മലയാളി ദമ്പതികളുടെ നിരവധി സ്വപ്നങ്ങളായിരുന്നു ആ വെടി വെപ്പിൽ ഇല്ലാതായത്

ന്യുസിലാന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥിനി അൻസി ആലിബാവയുടെ മരണത്തെക്കുറിച്ച് അമേരിക്കൻ മാധ്യമമായ സി എൻ എൻ ‘ഇന്ത്യൻ യുവ മിഥുനങ്ങൾ ക്രിസ്റ്റ് ചർച്ചിലെത്തിയത് ഒരു സ്വപ്നവും പേറി; വെള്ളിയാഴ്ച ആ സ്വപ്നം മൃതിയടഞ്ഞു’ എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട് ചെയ്തത്.

അബ്ദുൽ നാസറും ഭാര്യ അൻസി ബാവയും അൽ നൂർ മസ്ജിദിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് വെടി വെപ്പുണ്ടായത്. അഗ്രി ബിസിനസ് മാനേജ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയായി ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനായി പണം കടമെടുത്തതായിരുന്നു ഇവർ ക്രിസ്ററ് ചർച്ചിലേക്ക് മാറിയതെന്നാണ് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ കഴിഞ്ഞ ദിവസത്തെ കൊലപാതകം ഇവരുടെ എല്ലാ സ്വപ്നങ്ങളും തകർക്കുകയായിരുന്നു. രണ്ട് വർഷം മുമ്പായിരുന്നു നാസറും അൻസി ബാവയും തമ്മിൽ വിവാഹിതരായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്