Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലെ പെട്രോൾ പംബുകളിൽ വില വിവരം പ്രദർശിപ്പിക്കണം

സൗദിയിലെ എല്ലാ പെട്രോൾ പമ്പുകളിലും വിലവിവരം പ്രദർശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം ആവശ്യപ്പെട്ടു. നഗരത്തിന് അകത്തും പുറത്തുമുള്ള പെട്രോൾ പമ്പുകൾക്ക് നിയമം ബാധകമാണെന്നും മന്ത്രാലയം സർക്കുലറിലൂടെ അറിയിച്ചു. മൂന്ന് മാസത്തിനകം സൗദിയുടെ എല്ലാ മേഖലകളിലും നിയമം പ്രാബല്യത്തിൽ വരും.

91, 95 എന്നീ രണ്ടിനം പെടോളിൻ്റെ വില പമ്പുകളിൽ പ്രദർശിപ്പിച്ചിരിക്കണമെന്നാണ് നിര്‍ദേശം. വിലയിൽ മാറ്റം വരുന്നത് ഉടൻ പ്രദർശിപ്പിക്കാവുന്ന രീതിയിൽ ഇലക്ട്രോണിക് ബോർഡുകൾ തന്നെ സ്ഥാപിക്കണം. പ്രാദേശിക മുനിസിപ്പാലിറ്റികളെയെല്ലാം ഇക്കാര്യം തദ്ദേശ വകുപ്പ് അറിയിച്ച കഴിഞ്ഞു.

രാജ്യത്തെ പെട്രോൾ വില അന്താരാഷ്ട്ര വിപണിയുമായി യോജിക്കുന്ന രീതിയിൽ പുനഃപരിശോധിക്കുമെന്നും ഏറ്റക്കുറച്ചിലുകൾ വരുത്തുമെന്നും ഊർജ്ജ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്