Saturday, April 5, 2025
Dammam

പ്രവാസി സ്‌കൂൾ പുസ്തക ശേഖരണം ദമ്മാം ഗ്രാൻഡ് മാർട്ടിൽ

ദമ്മാം: പ്രവാസി സാംസ്കാരിക വേദി തൃശൂർ-എറണാകുളം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ പുസ്തകങ്ങളുടെ ശേഖരണം തുടങ്ങി. പ്രവാസി റീജിയണൽ കമ്മിറ്റി ജന: സെക്രട്ടറി ബിജു പൂതക്കുളം രക്ഷിതാവിൽ നിന്ന് പുസ്തകം സ്വീകരിച്ചു കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

d6e8a23f-0cb1-4c9d-a51d-77874d33b1cf.jpg

എറണാകുളം -തൃശൂർ ജില്ലാ കമ്മറ്റി പ്രസിഡന്റ്‌ ഡോക്ടർ:സഗീർ, പുസ്തക-ശേഖരണ വിവരണം നൽകി. ഇങ്ങനെ ശേഖരിക്കുന്ന പുസ്തകങ്ങൾ ആവശ്യക്കാർക്ക് വൈകീട്ട് കൗണ്ടറിൽ എത്തി സൗജന്യമായി കൈപ്പറ്റാവുന്നതാണ്. കഴിഞ്ഞ ആഴ്ച മുതൽ ദമ്മാം ഗ്രാൻഡ് മാർട്ടിൽ പ്രവർത്തിക്കുന്ന കൗണ്ടർ മാർച്ച് 21, 22, 23 ദിവസങ്ങളിൽ കൂടി തുടരുമെന്ന് സംഘാടകർ അറിയിച്ചു. പുസ്തക ശേഖരണ വിതരണത്തിന് ജില്ലാ ജനറൽ സെക്രട്ടറി :ജമാൽ ആലുവ വൈസ് പ്രസിഡന്റ്‌ :അഷ്‌കർ ഖനി, ജമാൽ ആലുവ, ഷരീഫ് കൊച്ചി, ഹിഷാം കൊടുങ്ങല്ലൂർ, സിദ്ദിഖ് ആലുവ, ബുഷ്‌റ ഷരീഫ്, കൂടാതെ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa