Sunday, November 24, 2024
Top StoriesWorld

ഒരു രാജ്യം മുഴുവനും ഇരകളോടൊപ്പം; ഒന്നാം പേജിൽ സലാം എന്ന് മാത്രം അച്ചടിച്ച് ന്യൂസിലാൻ്റ് ദിനപത്രം

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയിൽ ഇരകൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ന്യൂസിലാൻ്റിലെ ക്രിസ്റ്റ് ചർച്ചിൽ നടന്ന വെള്ളിയാഴ്ച പ്രാർത്ഥനയിൽ ആയിരക്കണക്കിനു ജനങ്ങൾ പങ്കെടുത്തു. അൽ നൂർ മസ്ജിദിനു പുറത്ത് മത വർണ്ണ ലിംഗ ഭേദമന്യേ ജനങ്ങൾ സാന്നിദ്ധ്യമറിയിച്ചു.

ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു രാഷ്ട്രവും ജനതയും പീഡിതരായ ഒരു ജനതക്കൊപ്പം ഇങ്ങനെ ഐക്യ ദാർഡ്യം പ്രകടിപ്പിച്ച് ചേർന്ന് നിൽക്കുന്നത്. ദ പ്രസ്സ് ദിനപത്രത്തിൻ്റെ ഒന്നാം പേജ് തന്നെ സലാം എന്ന് മാത്രം പ്രിൻ്റ് ചെയ്തായിരുന്നു ഇറങ്ങിയത്.

പ്രാർഥനക്ക് ഒരുമിച്ച ജനങ്ങളോട് ന്യുസിലാൻ്റ് പ്രധാനമന്ത്രി ജക്കിൻഡ പറഞ്ഞത് നമ്മളെല്ലാം ഒന്നാണെന്നായിരുന്നു. ഇന്നും തലയിൽ തട്ടമിട്ടായിരുന്നു പ്രധാനമന്ത്രി സാന്നിദ്ധ്യമറിയിച്ചത്.

അൽ നൂർ മസ്ജിദിലെ ഇമാം ജമാൽ ഫൗദയുടെ പ്രസംഗത്തിൽ: നിങ്ങളുടെ കണ്ണു നീരിനും നിങ്ങളുടെ പൂക്കൾക്കും നിങ്ങളുടെ സ്നേഹത്തിനും തല മറച്ച് കൊണ്ട് ഇരകളെ ചേർത്ത് പിടിച്ച പ്രധാന മന്ത്രിയുടെ ഉന്നത ഹൃദയത്തിനും പ്രത്യേകം നന്ദി അറിയിക്കുന്നു” എന്ന് പ്രത്യേകം പരാമർശിച്ചു.

ന്യൂസിലാൻ്റിലെ വനിതകൾ അധികവും ഇന്ന് മുസ്ലിം വനിതകളോട് ഐക്യ ദാർഡ്യം പ്രകടിപ്പിച്ച് തല മറച്ചിരുന്നുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയകളി തല മറച്ച നിലയിലുള്ള ന്യൂസിലാൻ്റ് പെൺകുട്ടികളുടെ ചിത്രങ്ങൾ ഷെയർ ചെയ്തത് കാണാൻ സാധിക്കും.

ലോകത്ത് നന്മയും കാരുണ്യവും സ്നേഹവും മരിച്ചിട്ടില്ലെന്നുള്ളതിൻ്റെ പ്രകടമായ തെളിവായി ന്യൂസിലാൻ്റ് ലോകത്തിനു മുന്നിൽ വീണ്ടും തലയുയർത്തി നിൽക്കുകയാണ്. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്