Sunday, November 24, 2024
Jeddah

തണൽ ചാരിറ്റിയുടെ ചെക്ക് വിതരണം ഹമീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു.

ജിദ്ദ തണൽ ചാരിറ്റിയുടെ മാർച്ച് മാസത്തെ 21 പേർക്കുള്ള ധനസഹായ വിതരണത്തിനായി ഷറഫിയ അൽ അബീർ മെഡിക്കൽ സെന്ററിൽ ചേർന്ന യോഗം ബഹു.ഹമീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. തണൽ ചാരിറ്റിയുടെ സുതാര്യവും സത്യസന്ധവുമായ പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണെന്നും അതിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രാർത്ഥനയും ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

705cefd1-0489-4358-b34f-140228b7ecd1.jpg

ധന സഹായ വിതരണോത്ഘാടനം ഡോ.അഹമ്മദ് ആലുങ്ങൽ നിർവ്വഹിച്ചു. ഗുണഭോക്താവിന്റെ മാനസികാവസ്ഥയും, സാമൂഹ്യ യാഥാർഥ്യങ്ങളും ഉൾക്കൊണ്ടുകൊണ്ടുള്ള തണൽ ചാരിറ്റിയുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും പൊതുസമൂഹത്തിന്റെ സചീവമായ പിന്തുണ ഇതിനാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

4b500cf0-ab83-409c-937a-cc969363b532.jpg

തണൽ ചാരിറ്റി സ്ഥാപകൻ ബാവ പേങ്ങാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഷാനവാസ് മാസ്റ്റർ സ്വാഗതവും അഷ്‌റഫ് തൃശൂർ നന്ദിയും പറഞ്ഞു. ഗഫൂർ ചുങ്കത്തറ തണൽ ചാരിറ്റിയുടെ നയങ്ങൾ വിശദീകരിച്ചു. നിഷാദ് കണക്കുകൾ അവതരിപ്പിച്ചു.

3ebd6bdf-15f3-485f-b4b4-7125593da4da.jpg

യോഗത്തിൽ എ.എം സജിത്ത് മലയാളം ന്യൂസ്, ഇബ്രാഹിം ഷംനാട് മാധ്യമം, ഹക്ക് തിരൂരങ്ങാടി, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, ഷംസു ഹാജി, തൻസീം പുതുക്കാടൻ, കരീം മഞ്ചേരി, സമ്മദലി, ഷാനവാസ് സ്നേഹക്കൂട്, ലുലു സൈനി, ഷൗക്കത്ത് പരപ്പങ്ങാടി, അലി ബാപ്പു, മുഹമ്മദ്‌ പയ്യടി, ലത്തീഫ് മമ്പുറം, മുഹമ്മദ്‌ ഷാഫി, സാലിഹ് മുന്നിയൂർ, റാഷിദ് വയങ്കര, തൻസീം പുതുക്കാടൻ, സഫ്‌വാൻ പെരിഞ്ജീരിമട്ടിൽ, മുഹമ്മദ്‌ നൗഫൽ, റാഷിസ് റഹ്മാൻ, റെജി പുഷ്പൻ, അബ്ദുൽ റിഷിൻ, മുഹമ്മദ് അലി മിർഷ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa