കിരീടാവകാശിയുടെ പേരിലുള്ള റോഡിൻ്റെ സൂചനാ ബോർഡുകൾ സ്ഥാപിച്ചു
സൗദി രാജാവിൻ്റെ നിർദ്ദേശപ്രകാരം റിയാദിലെ പ്രധാനപ്പെട്ട ഒരു റോഡിനു കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ പേരിട്ടതിനു പിറകേ റോഡിൻ്റെ സൂചനാ ബോർഡുകൾ സ്ഥാപിച്ചു.
കിംഗ് ഖാലിദ് റോഡിൻ്റെ പടിഞ്ഞാറു ഭാഗവും ജനാദ്രിയ റോഡിൻ്റെ കിഴക്ക് ഭാഗവും ചേരുന്ന ക30 കിലോമീറ്റർ റോഡായിരുന്നു കിരീടാവകാശിയുടെ പേരിൽ നാമകരണം ചെയ്തത്.
പുതിയ റോഡ് കഴിഞ്ഞയാഴ്ച സല്മാൻ രാജാവ് പ്രഖ്യാപിച്ച റിയാദ് ട്രാക്ക് പ്രൊജക്റ്റിനോട് ചേർന്നായിരിക്കും എന്നത് പ്രാധാന്യം അർഹിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa