Sunday, September 22, 2024
Jeddah

ഇരുമ്പുഴി മഹല്ല് സൗദി കമ്മിറ്റി (IMSC) ) 36-ആമത് വാർഷിക സംഗമം വിപുലമായി ആഘോഷിച്ചു

ജിദ്ധ: ഒരാളുടെ ഇഹപര വിജയത്തിന്റെയ് നിദാനം എല്ലാറ്റിനുമുപരി അയാളുടെ സ്വഭാവ വൈശിഷ്ട്യമാണെന്നും പ്രവാചകൻ മുഹമ്മദ് നബി (സ്) യുടെ പ്രവാചക നിയോഗം തന്നേ സ്വഭാവ വൈശിഷ്ട്യത്തിന്റെ പൂർത്തീകരണത്തിനായിരുന്നുവെന്നും പ്രമുഖ പ്രഭാഷകനും ചിന്തകനുമായ മുസ്തഫ ഹുദവി പറഞ്ഞു. ജിദ്ധ ഷറഫിയയിലെ സഫീറോ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ ഇരുമ്പുഴി മഹല്ല് സൗദി കമ്മിറ്റിയുടെ 36 -ആമത് വാർഷിക യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Audi4Best.jpg

പ്രസിഡന്റ് കെ.എം മുഹമ്മദ് ഹനീഫ ആധ്യക്ഷം വഹിച്ചു. മഹല്ല് വിഭാവന ചെയ്യുന്ന ശാക്തീകരണ ക്ഷേമ സംരംഭങ്ങൾ വിജയിപ്പിച്ചെടുക്കാനും അർഹർക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും എല്ലാവരും പൂർവോപരി ഒറ്റക്കെട്ടായി പരിശ്രമിക്കാൻ ആധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

സെക്രട്ടറി സഫീർ മേച്ചേരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സി. കെ. കുഞ്ഞിമുഹമ്മദ്‌ എന്ന കുഞ്ഞാൻ 2019 -2020 വര്ഷത്തേക്കുള്ള പുതിയ 30 അംഗ പ്രവർത്തക സമിതി തിരഞ്ഞെടുപ്പു നിയന്ത്രിച്ചു.

1983 മാർച്ച് 25 നു ജിദ്ധയിലെ ബാബുമക്കയിൽ രൂപീകരിച്ച മഹല്ല് കമ്മിറ്റിയുടെ ഹൃസ്വ ചരിത്രം കെഎം മുസ്തഫ അവതരിപ്പിച്ചു. വി.വി. അഷ്‌റഫ്, കെ.എം.എ. ലത്തീഫ്, എൻ. കെ. അബ്ദുറഹ്മാൻ, ഡോ, കെ. എം. അഷ്‌റഫ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

Audi3.jpg

പി. എൻ. ഫിറോസ് നയിച്ച കുട്ടികളുടെ പ്രോഗ്രാമും ചിത്ര രചന മത്സരവും , പി. കെ. മുസ്തഫ നയിച്ച മുതിർന്ന വര്ക്കുള്ള ഖിസ്സ് പ്രോഗ്രാമും രസകരമായ അനുഭവമായിരുന്നു. ജിദ്ദയിൽ നിന്നും 10, 12 ക്ലാസുകൾ പൂർത്തിയാക്കിയ മഹല്ലിലെ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു.

സി.കെ . അഷ്‌റഫ് , സി.ടി. സാദിക്ക്, സി. കെ. ഇർഷാദ് , എം. ശറഫുദ്ധീൻ, സി.കെ . മൊയ്തീന്‍കുട്ടി, നാണത്ത് മുഹമ്മദ്, എം. എ. കരീം. കെ. നജീർ, കെ . ടി. സാദത്ത്, കെ. മജീദ്, പി. കെ . ശിഹാബ്, പി.എൻ. ഫിറോസ്, പി.കെ. സിദ്ധീഖ് പി.കെ. മുസ്തഫ, പി.എൻ. അക്ബർ, കെ.ടി . മാലിക് എന്നിവർ കുടുംബ സംഗമ പ്രോഗ്രാമുകൾക്ക് നേതൃത്വം നല്കി.

ജോയിന്റ് സെക്രട്ടറി റഷീദ് നാണത്ത് എല്ലാവരെയും സദസ്സിലേക്കു ഊഷ്മളമായി സ്വാഗതം ചെയ്തു സി.ടി. സാദിക്ക് നന്ദിയും പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q