Sunday, September 22, 2024
KuwaitTop Stories

കുവൈത്തിൽ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർദ്ധന; രക്ഷിതാക്കൾ പരാതി നൽകി

കു​വൈ​ത്ത്​ സി​റ്റി: സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ അ​ന​ധി​കൃ​ത​മാ​യി ഫീ​സ്​ വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ ഒ​രു​വി​ഭാ​ഗം ര​ക്ഷി​താ​ക്ക​ൾ കുവൈത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്​ പ​രാ​തി ന​ൽ​കി. വിവിധ ഇ​ന്ത്യ​ൻ, അ​റ​ബ്​ സ്​​കൂ​ളു​ക​ൾ​ക്കെ​തി​രെയാണ് രക്ഷിതാക്കൾ മ​ന്ത്രാ​ല​യ​ത്തി​ന്​ പ​രാ​തി നൽകിയിട്ടുള്ളത്. യൂ​നി​ഫോം, പു​സ്​​ത​ക​ങ്ങ​ൾ, വി​വി​ധ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വിനോദ യാ​ത്രകാൾ, ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​ടെ പേ​രി​ൽ വ​ലി​യ ചൂഷണം നടക്കുന്നതായി രക്ഷിതാക്കൾ ആരോപിച്ചു.

ട്യൂ​ഷ​ൻ ഫീ​സ്​ വർദ്ധിപ്പിക്കാൻ നിലവിൽ ​ മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​യ​ന്ത്ര​ണമുണ്ട്. അതുകൊണ്ട് തന്നെ മ​റ്റു വഴികളിലൂടെയാണ് കു​ട്ടി​ക​ളി​ൽ​നി​ന്ന്​ പണം ഈടാക്കുന്നതെന്ന് പ​രാ​തി​ക​ളി​ൽ പ​റ​യു​ന്നു. ചി​ല സ്​​കൂ​ളു​ക​ൾ മന്ത്രാലയത്തിന്റെ നിയന്ത്രണം വകവെക്കാതെ ട്യൂ​ഷ​ൻ ഫീ​സും വ​ർ​ധി​പ്പി​ച്ചിട്ടുണ്ട്. യൂ​നി​ഫോ​മു​ക​ളും പു​സ്​​ത​ക​ങ്ങ​ളും വിദ്യാഭ്യാസ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച വി​ല​യേ​ക്കാ​ൾ കൂ​ട്ടി​വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇന്റർനാഷണൽ സ്കൂളുകൾക്കും സ്വകാര്യ അറബ് സ്കൂളുകൾക്കുമെല്ലാം ഈ ഉത്തരവ് ബാധകമാണ്.

പ​രാ​തി ലഭിച്ചതിനെ തുടർന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി വേണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം​ അ​റി​യി​ച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q