Tuesday, November 26, 2024
Jeddah

മുന്നണി ബന്ധങ്ങൾ രാജ്യത്തിന്റെ പ്രതീക്ഷ; വി ആർ അനൂപ്

ജിദ്ദ: ലോക് സഭാ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിവിധ സംസ്ഥാനങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നണി ബന്ധങ്ങൾ പ്രതീക്ഷക്ക് വക നൽകുന്നതാണെന്ന് രാജീവ് ഗാന്ധി പഠന കേന്ദ്രം ഡയറക്ടറും സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റുമായ വി ആർ അനൂപ് പ്രസ്താവിച്ചു. പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച സംവാദ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂന പക്ഷ പിന്നോക്ക ദലിത് രാഷ്ട്രീയം രാജ്യത്തിന്റെ ഭാവിയിലെ വലിയ സാധ്യതയാണ്.സംവരണമടക്കമുള്ള വിഷയങ്ങളിൽ മുഖ്യ രാഷ്ട്രീയ കക്ഷികൾ കൈ കൊണ്ട ഭരണഘടനാ വിരുദ്ധ നിലപാടിൽ നിന്നും അവർക്ക് പിൻവാങ്ങേണ്ടി വരും. ചാതുർ വർണ്യത്തിലധിഷ്ഠിതമായ സവർണ പൊതുബോധമാണ് മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ രാജ്യത്ത് അപരവൽക്കരിക്കുന്നത്. കൃത്യമായ ഗൂഡലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ട ഫോൾഡിനുള്ളിൽ ന്യൂനപക്ഷങ്ങളെ ഒതുക്കി നിർത്തി അപരവൽക്കരിക്കാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വെൽഫയർ പാർട്ടി നേതാവും എഫ് ഐ ടി യു സംസ്ഥാന സെക്രട്ടറിയുമായ തസ്നീം മമ്പാട്, ഫ്രറ്റേർണിറ്റി കേന്ദ്ര കമ്മറ്റി അംഗം നഹാസ് മാള എന്നിവർ സംബന്ധിച്ചു. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് റഹിം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ കല്ലായി, എം പി അശ്റഫ്, എ കെ സൈതലവി, വേങ്ങര നാസർ, യൂസുഫ് പരപ്പൻ എന്നിവർ സംസാരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa