Sunday, September 22, 2024
KuwaitTop Stories

കുവൈത്തിൽ സന്ദർശക വിസക്കുള്ള ഇൻഷുറൻസിൽ നിന്നും ചില വിഭാഗങ്ങളെ ഒഴിവാക്കിയേക്കും

കു​വൈ​ത്ത്​ സി​റ്റി: സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്കുള്ള ​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻസിൽ നിന്നും​ ചി​ല വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ൾ​ക്കും ഔ​ദ്യേ​ഗി​ക സം​ഘ​ത്തോ​ടൊ​പ്പം എ​ത്തു​ന്ന​വ​ർ​ക്കും, ഒ​ന്നോ​ര​ണ്ടോ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തു​ന്ന​വ​ർ​ക്കും ആരോഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ എടുക്കേണ്ടി വരില്ല.

സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം സം​ബ​ന്ധി​ച്ച്​ മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ സന്ദർശക വിസയിൽ കു​വൈ​ത്തി​ലേ​ക്ക് വരുന്നവർ വി​സ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ഫീ​സ്​ കൂ​ടി അ​ട​ക്കേ​ണ്ടി​വ​രും. സ​ന്ദ​ർ​ശ​ന​വി​സ​ക്കു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം ഇ​നി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ഫീ​സ്​ അ​ട​ച്ച​തി​​ന്റെ രേ​ഖ കൂടി സ്​​പോ​ൺ​സ​ർ സ​മ​ർ​പ്പി​ക്ക​ണം. കുവൈത്തിൽ എത്തിക്കഴിഞ്ഞാൽ ഇൻഷുറൻസ് പരിരക്ഷയിൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കും.

അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​വും അ​ത്യാ​വ​ശ്യ​മാ​യ സ​ർ​ജ​റി​യും മാ​ത്ര​മാ​ണ്​ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​രു​ടെ ഇ​ൻ​ഷു​റ​ൻ​സിൽ​ ലഭിക്കുക. മു​മ്പു​ള്ള രോ​ഗ​ങ്ങ​ൾ​ക്കും അ​ടി​യ​ന്ത​ര ചി​കി​ത്സ വേ​ണ്ട​തി​ല്ലാ​ത്ത രോ​ഗ​ങ്ങ​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ ഉപയോഗിക്കാൻ കഴിയില്ല. ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം എ​ത്ര​യെ​ന്ന്​ ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ല. മ​​ന്ത്രി​സ​ഭ അം​ഗീ​കാ​രം ലഭിച്ചെങ്കിലും നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​വാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q