Friday, April 11, 2025
Jeddah

തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ജിദ്ദ: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രവാസികളെ ബോധവൽക്കരിക്കുന്നതിനു വേണ്ടി റുവൈസ് ഏരിയ യുഡി എഫ് കമ്മിറ്റി തെരെഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു. ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹക്കീം പാറക്കൽ ഉത്ഘാടനം ചെയ്തു. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായി നിലനിൽക്കണമെങ്കിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു പി എ സർക്കാർ അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

റുവൈസ് ഏരിയ കെഎംസിസി ആക്ടിങ് പ്രസിഡന്റ് മുസ്തഫ ചെമ്പൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി ഹബീബ് കല്ലൻ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം വിശദീകരിച്ചു.

റുവൈസ് ഏരിയ യു ഡി എഫ് തെരഞ്ഞടുപ്പ് പ്രചാരണ കൺവെൻഷൻ മലപ്പുറം ജില്ല ഒ ഐ സി സി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉത്ഘാടനം ചെയ്യുന്നു

Hakkeem Parakkal.jpg
റുവൈസ് ഏരിയ യു ഡി എഫ് തെരഞ്ഞടുപ്പ് പ്രചാരണ കൺവെൻഷൻ മലപ്പുറം ജില്ല ഒ ഐ സി സി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉത്ഘാടനം ചെയ്യുന്നു

അബ്ദു ചെമ്പൻ, സക്കീർ കണ്ണോത്ത്, കെ എൻ എ ലത്തീഫ്, മുഹമ്മദ് കല്ലിങ്ങൽ, ഷഫീഖ് പൊന്നാനി, സിദ്ധീഖ് സലാമത് നഗർ, ബാവ പൊങ്ങാടൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. മുജഫർ സ്വാഗതവും മനാഫ് തുറക്കൽ നന്ദിയും പറഞ്ഞു.

ശരീഫ് സാംസങ്, ഫിറോസ് പടപ്പറമ്പ്, ശരീഫ് മുസ്ലിയാരങ്ങാടി, കുഞ്ഞാപ്പു കരിപ്പൂർ , ഷാജി പൊന്നാനി, അൻസാരി വെള്ളുവമ്പ്രം, സിദ്ധീഖ് നെടിയിരുപ്പ്, ഷറഫു കരിപ്പൂർ, റാഫി കുറ്റൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa