സംവാദാത്മക രാഷ്‌ട്രീയ അന്തരീക്ഷം ജനാധിപത്യത്തിന് അനിവാര്യം – അനൂപ് വി.ആർ
ദമ്മാം: സംവാദാത്മക രാഷ്ട്രീയ പരിസരങ്ങൾ സൃഷ്ടിക്കപ്പെട്ടെങ്കിലേ ജനാധിപത്യ ഇന്ത്യയെ തിരിച്ചു പിടിക്കാൻ കഴിയുകയുള്ളൂവെന്നും അത്തരമൊരു സമാധാനാവസ്ഥ ജനാധിപത്യത്തിന് അനിവാര്യമാണെന്നും രാജീവ് ഗാന്ധി സ്റ്റഡി സെൻറർ സ്റ്റേറ്റ് സെക്രട്ടറി അനൂപ് വി.ആർ അഭിപ്രായപ്പെട്ടു.’ഹിംസയുടെ രാഷ്ട്രീയവും ജനാധിപത്യ ഇന്ത്യയുടെ വർത്തമാനവും’ എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ കിഴക്കൻ പ്രവിശ്യ നടത്തിയ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്രമ രാഷട്രീയങ്ങൾക്കു പകരം പരസ്പരം കേൾക്കാനും മനസ്സിലാക്കാനും കഴിയുന്ന രാഷട്രീയത്തിനു മാത്രമേ രാജ്യവികസനത്തിനു കരുത്തുപകരാനാവൂ. ഇന്ത്യ കനത്ത നാശത്തിലേക്ക് നയിക്കുന്ന സംഘ് പരിവാറിന്റെ ഫാഷിസത്തിന് ഒരു ബദൽ സൃഷ്ടിക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് ഇന്ത്യ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് മുഹമ്മദ് അമീൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ മുൻ അഖിലേന്ത്യാ പ്രസിഡൻറ് നാസ് മാള മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഇന്ത്യ അഖില സഊദി രക്ഷാധികാരി കെ.എം ബഷീർ, തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് ഉമർ ഫാറൂഖ് എന്നിവർ ആശംസ പ്രസംഗം നിർവ്വഹിച്ചു. മുഹമ്മദ് സഫ് വാൻ, മുജീബ് കോഴിക്കോട്, ബിനാൻ ബഷീർ, റയാൻ മൂസ, ഹിഷാം എസ്. ടി എന്നിവർ സംബന്ധിച്ചു. റഊഫ് അണ്ടതോട്, ഫർഹദ് എന്നിവർ എന്നിവർ ഗാനമാലപിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഉമറുദ്ധീൻ പാലക്കാടിന് നഹാസ് മാള മെമന്റോ നൽകി. പ്രബന്ധമവതരിപ്പിച്ച ഷബ്ന അസീസിന് അരിഫ നജ്മുസമാനും, മുഹ്‌സിൻ ആറ്റശ്ശേരിക്ക് റഷീദ് ഉമറും മെമന്റോ നൽകി. ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായ റസീന, ഷാജഹാൻ കൊടിഞ്ഞി, സൈദലവി എന്നിവർക്ക് സമ്മാനങ്ങൾ നൽകി. റയ്യാൻ, കരീം, നിയാസ്, ഷഫീഖ്, നിസാർ എന്നിവർ അവതരിപ്പിച്ച ഇശൽ മെഹ്ഫിൽ വേറിട്ട അനുഭവമായി. കബീർ മുഹമ്മദ്, സുഫൈദ്, നവാഫ്, ഫായിസ്, അബ്ദുല്ല സയീദ്, ഷജീർ തൂണേരി, ജംഷീർ മൂസ, നിശാം, ഷജീർ കെ.ടി, ഹസ്സൻ നിശാം, ആരിഫലി എന്നിവർ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa