Sunday, September 22, 2024
OmanTop Stories

ഒമാൻ എയർവെയ്‌സ് 30 സർവീസുകൾ റദ്ദാക്കി

മ​സ്​​ക​ത്ത്​: വിവിധ സ്ഥലങ്ങളിലേക്കുള്ള 30​ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലെ സർവീസുകളാണ് റദ്ദാക്കിയത്. ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ നിർത്തിവെക്കാനുള്ള, സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തി​​ന്റെ ഭാ​ഗ​മാ​യിട്ടാണ് സർവീസുകൾ റദ്ദ് ചെയ്യാൻ തീരുമാനിച്ചത്.

മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ദു​ബൈ, ദ​മ്മാം, റി​യാ​ദ്, സ​ലാ​ല, കു​വൈ​ത്ത്, ബ​ഹ്​​റൈ​ൻ, നൈ​റോ​ബി തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളാ​ണ്​ ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി റ​ദ്ദാ​ക്കി​യ​ത്. എത്യോപ്യൻ വിമാനാപകടത്തെ തുടർന്ന്, മാ​ർ​ച്ച്​ 12 മു​ത​ലാ​ണ്​ ഒ​മാ​ൻ എ​യ​ർ മാ​ക്​​സ്​ സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യ​ത്. മാ​ർ​ച്ചി​ൽ 176 സ​ർ​വി​സു​ക​ളാണ് റദ്ദാക്കിയിരുന്നത്. ഏ​പ്രി​ലി​ൽ 450 സ​ർ​വി​സ്​ റ​ദ്ദാ​ക്കു​മെ​ന്ന്​ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. റ​ദ്ദാ​ക്കി​യ വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ സീ​റ്റു​ക​ളുടെ ലഭ്യതക്കനുസരിച്ച് തൊ​ട്ട​ടു​ത്തു​ള്ള സ​ർ​വി​സു​ക​ളി​ൽ റീ​ബു​ക്കി​ങ്​ അനുവദിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q