Sunday, September 22, 2024
Jeddah

കാമ്പസ് ഓർമ്മകൾ തിരികെയെത്തിച്ച് ഒസീമിയ അലുംനി മീറ്റ്

ജിദ്ദ: കൊണ്ടോട്ടി ഇഎം ഇ എ കോളേജ് പൂർവ വിദ്യാത്ഥിസംഘടനായ ഒസീമിയ ജിദ്ദ ചാപ്റ്റർ ജിദ്ദ ഫലസ്റ്റീനിലെ അൽദുർറ വില്ലയിൽ ” കുമ്മിണിയിലെ ഇമ്മിണി ഓർമ്മകൾ” എന്ന പേരിൽ മെഗാ അലുംനി മീറ്റ് നടത്തി. വിവിധ വർഷങ്ങളിൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാത്ഥികളുടെ സംഗമം പൂർവകാല കലാലയ ജീവിത്തിന്റെ ഓര്മ പുതുക്കലായി. ഉദ്ഘടന സെഷൻ ഒസീമിയ പ്രസിഡന്റ് കെ എൻ എ ലത്തീഫ് അധ്യക്ഷത വഹിച്ചു . ഇ എം ഇ എ ഇക്‌ണോമിക്‌സ് വിഭാഗം അദ്ധ്യാപകനായ പ്രൊഫ: അബ്ദുൽ റസാഖ് പി എം ഉദ്‌ഘാടനം ചെയ്തു .

ഉപദേശക സമിതി അംഗങ്ങളായ അഡ്വ : അഷ്‌റഫ് ആക്കോട് , കബീർ കൊണ്ടോട്ടി, മുസ്തഫ കെ ടി, കുഞ്ഞാപ്പു അമ്പാടി, ലത്തീഫ് പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു. കോളേജിലെ പത്തു നിർധന വിദ്യാത്ഥികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള ചെക്ക് ജനറൽ സെക്രട്ടറി നൗഷാദ് ബാവ കൈമാറി. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും, കായിക മത്സരങ്ങളും അരങ്ങേറി. ഓംലെറ്റും ചായയും ലഭിക്കുന്ന തട്ടുകട വേരിട്ടനുഭവമായി.

സംഗമത്തോടനുബന്ധിച്ചു നടന്ന പായസമത്സരത്തിൽ റഷീദ അഫ്സൽ, ലുബ്‌ന സജീർ, നസീമ അബ്ദുൽ ലത്തീഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹാശിം, കബീർ കൊണ്ടോട്ടി, ഷിജി രാജീവ് എന്നിവർ വിധികർത്താക്കളായിരുന്നു. വിജയികൾക്ക് നസീമ നൗഷാദ്, സാദിയ ലത്തീഫ് എന്നിവർ സമ്മാനം നൽകി.

ഭാരവാഹികളായ അഫ്സൽ അൽ ഗാംദി, മുഷ്താഖ് മധുവായ്, അബ്ദുൽ മാലിക്, അബ്ദുല്ല കൊട്ടപ്പുറം, സഹീർഖാൻ നൗഫൽ പുളിക്കൽ എന്നിവർ വിവിധ സെക്ഷനുകൾ നിയന്ദ്രിച്ചു. ശിഹാബ് കെ ടി നിസാർ, ഇമതാദ്, സമീർ നീറാട് ഫൈസൽ, ശംസുദ്ധീൻ കെ ടി, യാസിർ വെള്ളുവമ്പ്രം മൻസൂർ പാലായിൽ, ഷാനു നീറാട്, റഈസ്, ശരീഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു . വാശിയേറിയ ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളും സംഗമത്തിന്റെ ഭാഗമായി നടന്നു. ലത്തീഫ് പൊന്നാട് സ്വാഗതവും, നിഷാദ് അലവി നന്ദിയും പറഞ്ഞു .

ഫോട്ടോ : ഒസീമിയ അലുംനി മീറ്റ് കുമ്മിണിയിലെ ഇമ്മിണി ഓർമ്മകൾ പ്രൊഫ: പിഎം അബ്ദുൽ റസാഖ് ഉദ്‌ഘാടനം ചെയ്യുന്നു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q