Sunday, September 22, 2024
Jeddah

കുട്ടികളുടെ കായിക മാമാങ്കം കളിയരങ്ങ് സീസൺ 3 ഏപ്രിൽ 26 ന്

ജിദ്ദ : കുട്ടികളുടെ മാനസിക -കായിക ശക്തി , മത്സര ബുദ്ധി തുടങ്ങിയവ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മലപ്പുറം ജില്ലാ കെ എം സി സി ക്ക് കീഴിലുള്ള ഫോറം ഫോർ ഇന്നൊവേറ്റീവ് തോട്സ് (ഫിറ്റ് ) നടത്തുന്ന ‘കളിയരങ്ങ് സീസൺ 3 ‘ ഏപ്രിൽ 26 വെള്ളിയാഴ്ച ജിദ്ദയിൽ നടക്കും.

ഫലസ്തീൻ സ്ട്രീറ്റിലുള്ള അൽദുർറ വില്ലയിൽ വെള്ളിയാഴ്ച രാവിലെ മുതൽ നടക്കുന്ന പരിപാടിയിൽ ഫുട്ബോൾ, ഷോട്ട്പുട്ട്, ഹീറ്റ്‌സ്, ജമ്പിങ്, ബൗളിംഗ്, ജഗ്ഗ്ളിംഗ്, സ്കിപ്പിംഗ്, ആം റെസ്‌ലിങ്, സാക്ക് റേസ്, ഫ്രോഗ് ജമ്പിങ്, ഷൂട്ട്ഔട്ട്, ലെമൺ ബ്രിഡ്ജ്, മ്യൂസിക്കൽ ചെയർ തുടങ്ങിയ മത്സരങ്ങൾ നടക്കും .നാല് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്ക്ബഡ്‌സ്, കിഡ്‌സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യക മത്സരങ്ങൾ ആണ് നടക്കുക.

KALIYARANG.jpg

രക്ഷിതാക്കൾക്ക് വേണ്ടി വടംവലി, ഫുട്ബോൾ, ഓട്ടം,തുടങ്ങിയ മത്സരങ്ങളുമുണ്ടാകും. പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങൾ നല്കുന്നതോടപ്പം ഓരോ മത്സരത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് മെഡലുകളും ട്രോഫികളും, വ്യക്തിഗത ചാമ്പ്യന്മാർക്ക് ട്രോഫികളും, എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും നൽകും .കളിയരങ്ങിനോടനുബന്ധിച്ച മത്സരാർത്ഥികൾ പങ്കെടുക്കുന്ന വർണാഭമായ മാർച്ച് പാസ്റ്റും കായിക പ്രദർശനങ്ങളും, വിവിധ പവലിയനുകളും ഉണ്ടാകും. ജിദ്ദയിലെ പ്രഗത്ഭരായ വിധികർത്താക്കളുടെ നിയന്ത്രണത്തിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക. മത്സരത്തിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട് . വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും 0532684613, 0536001713,0535649367 എന്ന നമ്പറുകളിൽ ബന്ധപ്പെടാം .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q