Sunday, November 24, 2024
RiyadhTop Stories

32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽപോവാനിരിക്കെ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽപോവാനിരിക്കെ മലയാളി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു.  പേരൂർ ആണിക്കമറ്റത്തിൽ ബേബി കുര്യൻ വർഗീസ് ആണ് റിയാദിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. 65 കാരനായ ബേബി കുര്യൻ ഓടിച്ചിരുന്ന ട്രെക്ക് മറ്റൊരു ട്രെക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടം വരുത്തിയ ട്രെക്കിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്കാരനായ ഇയാൾ ഡ്രൈവിങ്ങിനിടെ ഉറങ്ങിയാതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

32 വർഷമായി റിയാദിൽ ഡ്രൈവർ ജോലി ചെയ്തിരുന്ന ബേബി കുര്യൻ വർഗീസ്, തൊഴിൽ അവസാനിപ്പിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം ഓഗസ്റ്റിൽ നാട്ടിൽ പോവാനിരിക്കെയാണ് അപകടത്തിൽ മരണമടഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഭാര്യ : ഗ്രേസ് കുര്യൻ. മക്കൾ: ആൻ സൂസൻ കുര്യൻ, അൻസു അന്നാ കുര്യൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa