Sunday, September 22, 2024
Jeddah

അഡ്വക്കേറ്റ് സിയാദ് പേങ്ങാടന് തണൽ ചാരിറ്റിയുടെ ആദരം

തണല്‍ ചാരിറ്റിയുടെ 2019 ഏപ്രിൽ മാസത്തിലെ ചികിത്സാ ധന സഹായ വിതരണം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി മെമ്പർ ജാഫർ കല്ലിങ്ങപ്പാടം ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ വെച്ച് 20 അപേക്ഷകര്‍ക്കുള്ള ചികിത്സാ ധന സഹായം വിതരണം ചെയ്തു.
e65b833a-0a69-4e61-a73d-ae8aeed259cc

തണൽ ചാരിറ്റി കോഓർഡിനേറ്ററും പൊതു പ്രവർത്തകനും ജീവ കാരുണ്യ രംഗത്തെ യുവ സാന്നിദ്ധ്യവുമായ അഡ്വക്കേറ്റ് സിയാദ് പേങ്ങാടനെ ചടങ്ങിൽ ആദരിച്ചു.അദ്ദേഹത്തിനുള്ള തണൽ ചാരിറ്റിയുടെ മെമെന്റോ നാണി മാസ്റ്റർ കൈമാറി. പരിപാടിയില്‍ സാമൂഹീക, ജീവകാരുണ്യ,മത, രാഷ്ടിയ രംഗത്തെ പ്രമുഖരായ അബ്ബാസ് ചെമ്പൻ, ഗോപി നെടുങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു. ഏപ്രിൽ മാസത്തെ ചെക്ക് റാഷിദ് വയങ്കര കൈമാറി.

7920ef23-f78c-4d6d-aed2-b4fd1a37b3a9.jpg

തണൽ ചാരിറ്റിയുടെ നാൾ വഴികൾ ഗഫൂർ ചുങ്കത്തറ വിശദീകരിച്ചു. കോർഡിനേറ്റർമാരായ കരീം മഞ്ചേരി, റഫീഖ് വളപ്പുരം,സമ്മദലി കോട്ടക്കൽ, ആലി ബാപ്പു കുറുകത്താണി, അഷ്‌റഫ്‌ തൃശൂർ, സാലിഹ് മൂന്നിയൂർ, ലത്തീഫ് മമ്പുറം, ഇബ്രാഹിം കണ്ണൂർ, ഫിറോസ് കാപ്പിൽ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

b982714e-f66a-461f-b6ed-1397555f6a69.jpg

ബാവ പേങ്ങാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഷാനവാസ്‌ മാസ്റ്റർ സ്വാഗതവും മുഹമ്മദ്‌അലി ചെമ്പ്രവട്ടം നന്ദിയും പറഞ്ഞു.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q