കേടായ ഭക്ഷ്യവസ്തുക്കൾ പിടിച്ചു; ജിദ്ദയിൽ നിരവധി സ്ഥാപനങ്ങൾ അടപ്പിച്ചു
ജിദ്ദ: വിവിധ വകുപ്പുകളുടെ സംയുകതമായ പരിശോധനയിൽ ജിദ്ദയിൽ എട്ട് ടൺ കേടായ ഭക്ഷ്യ സാധനങ്ങൾ പിടിച്ചെടുത്തു. ജിദ്ദയിലെ അൽസ്വവാരീഖ് സൂഖിൽ നിന്നാണ് ഇത്രയും ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തത്. നഗരസഭ, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, വാണിജ്യ നിക്ഷേപ മന്ത്രാലയം, സൗദി പോലീസ്, സിവിൽ ഡിഫൻസ്, സൗദി ഇലക്സ്ട്രിസിറ്റി കമ്പനി എന്നിവയുടെ നേതൃത്വത്തിലായിരുന്നു റൈഡ്. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾ റെയ്‌ഡിൽ അടപ്പിക്കുകയും, സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തുകയും ചെയ്തു. കേടായതും, കാലാവധി തീർന്നതും, ഉപയോഗശൂന്യവുമായ ഭക്ഷ്യ വസ്തുക്കളാണ് പിടിച്ചെടുത്തത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
അൽസുറൂർ ഡിസ്‌ട്രിക്ടിലെ ആക്രിക്കടകളിൽ നടത്തിയ പരിശോധനയിൽ, മാലിന്യങ്ങളും പാഴ്‌വസ്തുക്കളും കത്തിച്ച പതിനേഴ് നിയമ ലംഘകരെ പിടികൂടി. ചെമ്പു കന്പികൾ പുറത്തെടുക്കാൻ വേണ്ടിയായിരുന്നു ഇവർ മാലിന്യങ്ങൾ കത്തിച്ചിരുന്നത്. അൽമെലീസ ബാലദിയയും പോലീസും സഹകരിച്ചാണ് പരിശോധന നടത്തിയത്. ഇവിടെ രണ്ടു സ്ഥാപനങ്ങൾ അടപ്പിക്കുകയും, അഞ്ചു ലോറികളുൾപ്പെടെ നിരവധി സാമഗ്രികളും ഇവയിൽ നിന്നും പിടിച്ചെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa