Monday, November 25, 2024
Saudi ArabiaTop Stories

ചികിത്സാ പിഴവ്; സൗദിയിൽ പ്രമുഖ ആശുപത്രിയിലെ 25% ഡോക്ടർമാർക്ക് യാത്രാ വിലക്ക്

ചികിത്സാ പിഴവ് സംഭവിച്ചതിനാൽ സൗദിയിലെ ബീഷയിലെ കിംഗ് അബ്ദുല്ല ഹോസ്പിറ്റലിലെ 25 ഡോക്ടർമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് അറബ് മാധ്യമങ്ങൾ ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

സർജറി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലുള്ള ഡോക്ടർമാർക്കാണ് ചികിത്സാ പിഴവ് സംഭവിച്ചതിനാൽ യാത്രാ വിലക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.

ചികിത്സാ പിഴവുകൾ സംഭവിച്ച ഡോക്ടർമാർക്ക് തുടർന്നും ചികിത്സിക്കാനുള്ള അനുമതി നൽകുന്നതിനെതിരെ തെറ്റായ ചികിത്സകൾ മൂലം പ്രയാസം അനുഭവപ്പെട്ടവർ പരാതിപെട്ടിരുന്നു. പലരും ആശുപത്രികളിൽ പോകാൻ വരെ ഭയക്കുന്ന അവസ്ഥ വരെ സംജാതമായതായും റിപ്പോർട്ടുകൾ പറയുന്നു.

അഞ്ച് ദിവസം മുംബ് ഈ ആശുപത്രിയിൽ സിസേറിയനിൽ കുട്ടി മരിക്കാനിടയായ സംഭവത്തിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ആശുപത്രി മേധാവി അന്വേഷണത്തിനു ഉത്തരവിട്ട വാർത്ത നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്