Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലെ ഈ പ്രവിശ്യകളിലുള്ളവർ സൂക്ഷിക്കുക; യമനിൽ നിന്ന് വലിയ ഇനം ജറാദിൻ കൂട്ടം വരുന്നു

യമനിൽ നിന്ന് വലിയ ഇനം ജറാദുകൾ സൗദിയിലേക്ക് കടക്കുന്നതിനാൽ ചില പ്രവിശ്യകളിലുള്ളവർ സൂക്ഷിക്കണമെന്ന് സൗദി പരിസ്ഥിതി-കൃഷി-ജല മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇന്ന് മുതൽ മെയ് 6 വരെയുള്ള ദിവസങ്ങളിൽ ജറാദുകളുടെ വലിയ കൂട്ടം സൗദിക്കകത്ത് പ്രവേശിക്കും. നജ്രാൻ, ദവാസിർ, ഷറൂറ എന്നീ ഭാഗങ്ങളിലായിരിക്കും ഇവയുടെ സാന്നിദ്ധ്യം കൂടുതൽ ഉണ്ടാകുക. റിയാദ് ഖസീം ഹായിൽ എന്നിവിടങ്ങളിലെ ഇവയുടെ പ്രജനന കേന്ദ്രങ്ങളിലും ഇതിൻ്റെ പ്രതിഫലനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

ഈ ഭാഗങ്ങളിലേക്ക് യമനിൽ നിന്ന് അടിച്ച് വീശുന്ന കാറ്റിൻ്റെ ഫലമായിട്ടായിരിക്കും ജറാദുകൾ കൂട്ടത്തോടെ വരിക. നിലവിൽ ഹളർ മൗത്തിൽ നിന്ന് ഹസ്മ്, മഅറബ്, അത്ഖ് എന്നിവിടങ്ങളിലേക്ക് ഇവ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്