ഏഴ് മാസം കൊണ്ട് ഇഷ്യു ചെയ്തത് 65 ലക്ഷം ഉംറ വിസകൾ
ഈ സീസണിൽ ഇത് വരെ 65,71,997 ഉംറ വിസകൾ ഇഷ്യു ചെയ്തതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 2018 മുതൽ ഉള്ള കണക്കാണിത്. ഇതിൽ 60 ലക്ഷത്തോളം തീർത്ഥാടകർ ഇതിനകം പുണ്ണ്യ ഭൂമികളിലെത്തി.
നിലവിൽ 48 ലക്ഷത്തിൽ പരം തീർത്ഥാടകർ സൗദിക്കകത്തുണ്ട്. 33 ലക്ഷത്തിൽ പരം പേർ മക്കയിലും ബാക്കിയുള്ളവർ മദീനയിലുമാണുള്ളത്. 53 ലക്ഷത്തിൽ പരം തീർത്ഥാടകരും വ്യോമ മാർഗ്ഗമാണു എത്തിയത്. അഞ്ചര ലക്ഷത്തിൽ പരം പേർ കര മാർഗവും ബാക്കിയുള്ളവർ സമുദ്ര മാർഗവുമാണു സൗദിയിലെത്തിയത്.
13.5 ലക്ഷത്തിൽ പരം തീർത്ഥാടകരെ അയച്ച് പാകിസ്ഥാൻ മുൻപന്തിയിൽ നിൽക്കുബോൾ 8.81 ലക്ഷം തീർഥാടകരെ ഇന്തോനേഷ്യയും 5.79 ലക്ഷം തീർത്ഥാടകരെ ഇന്ത്യയും 4 ലക്ഷം തീർത്ഥാടകരെ ഈജിപ്തും 2.79 ലക്ഷം തീർഥാടകരെ തുർക്കിയും 2.67 ലക്ഷം തീർഥാടകരെ യമനും പുണ്ണ്യ ഭൂമികളിലേക്കയച്ചു.
വിഷൻ 2030 പദ്ധതി പ്രകാരം 3 കോടി തീർഥാടകരെ സൗദിയിലെത്തിക്കാനാണു അധികൃതർ പദ്ധതിയിടുന്നത്. ഇതിൻ്റെ ഭാഗമായി സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും തങ്ങളുടെ ഐ ഡി നംബറിൽ ബന്ധുക്കളെ കൊണ്ട് വരാനുള്ള സൗകര്യം അധികൃതർ താമസിയാതെ ഒരുക്കുന്നുണ്ട്.
ഇതിനു പുറമേ പ്രത്യേക വെബ്സൈറ്റുകൾ വഴി ഉംറ സർവീസ് കംബനികളെ തെരഞ്ഞെടുക്കാനും ഉംറ വിസകൾ ഓൺലൈൻ വഴി ഇഷ്യു ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും അധികൃതർ ഒരുക്കിക്കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa