Monday, September 23, 2024
Top StoriesU A E

യു എ ഇയിലെ സ്കൂളുകളുടെ റമളാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

റമളാനിൽ സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിക്കൊണ്ട് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ പുറത്തിറക്കി.

സർക്കുലർ പ്രകാരം രാവിലെയുള്ള അസംബ്ളിയും സ്പോർട്സ് ക്ളാസുകളും റമളാനിൽ ഉണ്ടായിരിക്കുകയില്ല. കിൻഡർഗാർട്ടൻ സ്കൂളുകൾ രാവിലെ 8 മണിക്ക് ആരംഭിച്ച് 12 മണിക്ക് അവസാനിപ്പിക്കണം. അതേ സമയം കിൻഡർഗാർട്ടനിലെ സ്റ്റാഫുകളും മറ്റും 12:30 വരെ ജോലി ചെയ്യണം.

1 മുതൽ 5 വരെയുള്ള ക്ളാസുകൾ രാവിലെ 8 നു ആരംഭിച്ച് ഉച്ചക്ക് 12:15 നു അവസാനിപ്പിക്കണം. 9 മണിക്ക് ആരംഭിക്കുന്ന സ്കൂളുകളാണെങ്കിൽ ഉച്ചക്ക് 1:15നും അവസാനിപ്പിക്കണം. 15 മിനുട്ട് ബ്രേക്ക് അടക്കം 6 പിരിയഡുകളായിരിക്കും ഉണ്ടായിരിക്കുക.

6 മുതൽ 12 വരെയുള്ള ക്ളാസുകൾക്ക് രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെയോ രാവിലെ 9 മുതൽ ഉച്ചക്ക് 2 മണി വരെയോ ആണു പ്രവർത്തന സമയം. പ്രൈവറ്റ് സ്കൂളുകൾ രാവിലെ 8 മണിക്കും 8:30 നും ഇടയിൽ ആരംഭിച്ച് 1 മണിക്കും 1:30 നും ഇടയിൽ അവസാനിപ്പിക്കണമെന്ന് ദുബൈ നോളജ് ആൻ്റ് ഹ്യൂമൻ ഡെവലപ്മൻ്റ് അതോറിറ്റി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്