നോമ്പ് കാലത്ത് ദാഹം ഇല്ലാതാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം പാലിക്കുക
നോമ്പ് കാലത്ത് ഉപ്പിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
പ്രത്യേകിച്ച് അത്താഴ സമയത്ത് ഉപ്പിന്റെ അളവ് കുറവുള്ള ഭക്ഷണ പദാർതഥങ്ങൾ കഴിക്കണമെന്നാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.
കുറഞ്ഞ അളവിൽ ഉപ്പുള്ള ഭക്ഷണം കഴിക്കുന്നത് പകൽ ദാഹം ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
ആരോഗ്യത്തിനു ഹാനികരമാകുന്ന ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിലാണു ഇത് വ്യക്തമാക്കിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa