ശക്തമായ ചൂട്; ഗൾഫിൽ വാഹനങ്ങൾക്കുള്ളിൽ ഈ വസ്തുക്കൾ വയ്ക്കുന്നവർ സൂക്ഷിക്കുക
ശക്തമായ ചൂട് സമയത്ത് വാഹനങ്ങൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി സൗദി ട്രാഫിക് വിഭാഗം രംഗത്ത്.
സുരക്ഷ കണക്കിലെടുത്ത് പൊട്ടിത്തെറിക്കോ തീപ്പിടിത്തത്തിനോ സാധ്യതയുള്ള വസ്തുക്കൾ വാഹനങ്ങളിൽ വയ്ക്കരുതെന്നാണ് മുറൂർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
പെർഫ്യുമുകൾ, ടൈറ്റ് പാക്കിംഗുകൾ, സോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിലുകൾ, ബാറ്ററികൾ, പവർ ബാങ്കുകൾ, ലൈറ്ററുകൾ എന്നിവ ചൂട് സമയത്ത് വാഹനങ്ങൾക്കുള്ളിൽ വയ്ക്കരുത്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ സമീപ ദിനങ്ങളിൽ ചൂടും പൊടിക്കാറ്റും അനുഭവപ്പെട്ടതിനെത്തുടർന്നാണ് മുറൂർ മുന്നറിയിപ്പ് നൽകിയത്.
ചൂട് കൂടിയതിനാൽ വാഹങ്ങളുടെ ഡോർ പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കുട്ടികൾ അറിയാതെ കാറിനുള്ളിൽ കയറി ഡോർ ലോക്ക് ചെയ്താൽ ശ്വാസം കിട്ടാതെ മരിക്കാനിട വരുമെന്നും ഒമാൻ റോയൽ പോലീസ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa