മൊബൈൽ ആക്സസറീസ് ഷോപ്പ് നടത്താൻ വിദേശിക്ക് ബിനാമിയായി കൂട്ട് നിന്ന സൗദിക്ക് ശിക്ഷ
റിയാദിൽ മൊബൈൽ ആക്സസറീസ് ഷോപ്പ് നടത്തുന്നതിനായി വിദേശിക്ക് ബിനാമിയായി കൂട്ട് നിന്ന സൗദി പൗരനെ കോടതി ശിക്ഷിച്ചു.
സ്ഥാപനം അടച്ച് പൂട്ടുന്നതിനും ലൈസൻസും കൊമേഴ്സ്യൽ രെജിസ്റ്റ്രേഷനുമെല്ലാം കാൻസൽ ചെയ്യുന്നതിനും പുറമെ 50,000 റിയാൽ പിഴയും ശിക്ഷാ വിധി സ്വന്തം ചെലവിൽ പ്രസിദ്ധീകരിക്കലുമാണു കോടതി വിധിച്ചത്.
ഏഷ്യൻ വംശജനായ തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം സൗദി പൗരൻ്റെ പേരിലായിരുന്നു രെജിസ്റ്റർ ചെതിരുന്നത്. സൗദി പൗരൻ ഏഷ്യൻ വംശജനെ സഹായിക്കാനായി ബിനാമിയായി പ്രവർത്തിക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെത്തുടർന്നാണു ശിക്ഷ വിധിച്ചത്.
ബിനാമി ബിസിനസുകളെ നിലക്ക് നിർത്താൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനകൾ നടക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa