Sunday, November 24, 2024
Jeddah

പോത്തുകല്ല് കൂട്ടായ്മ പോപ്പി ജിദ്ദയ്ക്ക് പുതിയ നേതൃത്വം.

ജിദ്ദ : ജിദ്ദയിലെ  പോത്തുകല്ല് പഞ്ചായത്ത്‌ പ്രവാസി കൂട്ടായ്മ പോപ്പി ജിദ്ദയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.  കഴിഞ്ഞ ദിവസം ഷറഫിയയിൽ ചേർന്ന വിപുലമായ യോഗത്തിൽ ജിദ്ദാ മക്ക റാബിക് തൂവൽ  തുടങ്ങിയ പ്രദേശങ്ങളിലെ അംഗങ്ങൾ പങ്കെടുത്തു. പോപ്പി ജിദ്ദാ  പ്രസിഡണ്ട് KT ജുനൈസ് അധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി അബൂട്ടി പള്ളത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

കഴിഞ്ഞ വർഷം പൊത്തുകല്ല് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ 4,61,600 രൂപയുടെ ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്താൻ കൂട്ടായ്മക്ക് സാധിച്ചു എന്ന് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചുകൊണ്ട് സെക്രട്ടറി അബൂട്ടി പള്ളത്ത് അറിയിച്ചു.  കഴിഞ്ഞ ഒരു വർഷത്തെ വരവ് ചിലവ് കണക്കുകൾ ട്രെഷറർ യൂനുസലി യോഗത്തിൽ  അവതരിപ്പിച്ചു. തുടർന്ന് രക്ഷാധികാരി സുൽഫിക്കറിന്റെ നേതൃത്വത്തിൽ പുതിയ വർഷത്തേക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പു നടന്നു. 

പുതിയ ഭാരവാഹികളായി അബൂട്ടി പള്ളത്ത് ( പ്രസിഡന്റ്) അക്ബർ പൂങ്കുഴി ( ജനറൽ സെക്രട്ടറി ) യൂനുസലി ടി പി  (ട്രഷറർ ) നിഷാദ് പി ( വർക്കിംഗ്‌ പ്രസിഡന്റ്‌) സുഹൈൽ തൈക്കാടൻ ( ഓർഗനൈസിംഗ് സെക്രട്ടറി ) ജോബി സ്കറിയ,  ഷാജി AP,  മാനുപ്പ ഉപ്പാട്ടി ( വൈസ് പ്രസിഡന്റ്) സലീം മാഞ്ചേരി,  ഹിൽമി പുലത്ത്,  ബാബു CK ( ജോയിന്റ് സെക്രട്ടറി) യായും അബ്ദു സലാം MK,  ഇസ്മായിൽ പാറക്കൽ,  അഷ്‌ഹറലി  പൂങ്കുഴി,  ഫിറോസ്ഖാൻ KK,  സമീർ ആലായി,  ഉസ്മാൻ PM,  കുഞ്ഞാലി P,  സുധീഷ് ഉപ്പട,  മുജീബ് തയ്യിൽ,  ജംഷീർ കൊതേരി എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാരായും യോഗം തെരെഞ്ഞെടുത്തു. 

പ്രവർത്തക സമിതി അംഗങ്ങളായി  നവാസ് ചോലക്കൽ, ഷമീം, ഷാഹുൽ നവാസ്, നസീബ്, മൊയ്‌തീൻ കുട്ടി പറമ്പൻ, മുനവ്വർ പി, ശിഹാബ് ഉപ്പട, സുനിൽ തമ്പുരാട്ടിക്കല്, ഫാസിൽ മുണ്ടേരി, അബ്ദുറഹിമാൻ, മാനുട്ടി, സുബൈർ,  സഫീർ വെളുമ്പിയംപാടം, ഉബൈദ് പാറോളി, മുനീർ നല്ലംതണ്ണി തുടങ്ങിയവരെയും യോഗം തെരെഞ്ഞെടുത്തു.   

പോപ്പി ജിദ്ദാ ഉപദേശക സമിതി അംഗങ്ങളായി ജുനൈസ് KT (ചെയർമാൻ),  സുനീർ കിയാത്,  അൻസാർ ബാബു,  ജയകൃഷ്ണൻ (വൈസ് ചെയർമാൻമാർ) എന്നിവരെയും യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.  ജലീൽ പുതിയറ,  കരീം പുലിവെട്ടി, മൂസ്സ പൈക്കാടൻ എന്നിവർ പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു.

വരുന്ന ചെറിയ പെരുന്നാൾ സുദിനത്തിൽ പി പി എൽ 2019 പെരുന്നാൾ കളി ഷറഫിയ്യ ഓഡസ്റ്റ് ഫുട്ബോൾ അക്കാദമിയിൽ വെച്ച് നടത്താനും തുടർന്ന് ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. നിഷാദ് പി  സ്വാഗതവും അക്ബർ പൂങ്കുഴി നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa