Sunday, April 20, 2025
Jeddah

പെരിന്തൽമണ്ണ എൻ. ആർ. ഐ. ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

പെരിന്തൽമണ്ണ എൻ. ആർ. ഐ. ഫോറം – ജിദ്ദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽമദീന ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ സംഗമത്തിൽ പെരിന്തൽമണ്ണ താലൂക്കിലെ നിരവധി കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. പെന്ററിഫ് കുടുംബിനികൾ ഒരുക്കിയ തനി നാടൻ വിഭവങ്ങൾ ഗൃഹാതുരത്വം ഉണർത്തുന്ന തായിരുന്നു.

ഓ. ഐ. സി. സി സീനിയർ നേതാവ് അബ്ദുൽ മജീദ് നഹ, പ്രവാസി മലയാളി ഫെഡറേഷൻ കോർഡിനേറ്റർ ഹിഫ്‌സുറഹ്മാൻ, അബ്ദുൽ ഹഖ് തിരൂരങ്ങാടി, ഷഫീഖ് കൊല്ലം ( ഹിബ ഏഷ്യ പോളിക്ലിനിക്ക്‌, ബാബ് മക്ക) എന്നിവർ അതിഥികളായി പങ്കെടുത്തു.

പ്രൈസ് കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്ക് നാസർ ശാന്തപുരം, അബ്ദുൽ മജീദ് വലിയപീടികക്കൽ, റഷീദ് കിഴിശ്ശേരി എന്നിവർ സമ്മാനദാനം നിർവഹിച്ചു. ബിഷർ പീ.കെ, ബിലാൽ. കെ. ടി, അഫ്സൽ, ഷിയാസ്, സയീദ്. പി. കെ, അഹമ്മദ് മുസ്ലിയാരകത്ത്, ഹാഷിം നാലകത്ത്, മുസ്തഫ കോഴിശ്ശേരി, മൊയ്‌ദു തൂത എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa