ജിദ്ദയിലെ പ്രസിദ്ധമായ ഫലക് റൗണ്ടബൗട്ടിലെ ‘ഫലക്’ നീക്കം ചെയ്തു
ജിദ്ദയിലെ പ്രശസ്തമായ ഫലക് റൗണ്ടബൗട്ടിലെ ഫലകും അനുബന്ധ നിർമ്മിതികളും ജിദ്ദ മുനിസിപ്പാലിറ്റി നീക്കം ചെയ്തു.
കിംഗ് ഫഹദ് (സിത്തീൻ), ഷാറ സാരി എന്നിവ വേർതിരിക്കുന്ന പാലം നിർമ്മിക്കുന്നതിൻ്റെ ഭാഗമായാണു ഫലക് നീക്കം ചെയ്തത്.
പാലം പണി പൂർത്തിയായ ശേഷം ഫലക് അതിൻ്റെ പഴയ രൂപത്തിൽ തന്നെ പുതിയ സ്ഥലത്ത് സ്ഥാപിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
18 മാസം കൊണ്ട് പൂർത്തിയാകുമെന്ന് കരുതുന്ന പാലം നിർമ്മാണ പ്രൊജക്റ്റിൻ്റെ ആദ്യ ഘട്ടം ജനുവരിയിൽ തന്നെ ആരംഭിച്ചിരുന്നു.
നേരത്തെ ഷാറ സിത്തീനിൽ തന്നെയുള്ള സൈക്കിൾ പാലം പണി വന്നപ്പോൾ മാറ്റി സ്ഥാപിച്ചിരുന്നു. ഫലക് കൂടി നീക്കം ചെയ്ത് പാലം പണി പൂർത്തിയാക്കുന്നതോടെ ബലദിൽ നിന്ന് സിത്തീൻ അവസാനം വരെ യാതൊരു ഗതാഗത തടസ്സവുമില്ലാതെ വാഹനങ്ങൾക്ക് എത്താൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa