ഒമാനിൽ ആരോഗ്യ മേഖലയിൽ വിവിധ തസ്തികകളിൽ വിദേശികൾക്ക് പകരം സ്വദേശികൾ
ആരോഗ്യ മേഖലയിലെ ഒമാനിവത്ക്കരണ പ്രക്രിയയുടെ ഭാഗമായി 18 ഒമാനികൾക്ക് കൂടി തൊഴിലവസരം ലഭിച്ചു.
റാസ്പിറേറ്ററി തെറാപി, അൾട്രാ സൗണ്ട് കാഡിയോഗ്രഫി, റേഡിയോഗ്രാഫി ടെക്നീഷ്യൻ, സ്ളീപ് ഡിസോർഡർ ടെക്നീഷ്യൻ, മെഡിക്കൽ ഫിസിസ്റ്റ്, ആർട്ടിഫിഷ്യൽ ലിംബ് ടെക്നിഷ്യൻ, കാർഡിയാക് പെർഫ്യൂഷൻ ടെക്നീഷ്യൻ, മെൻ്റൽ ഹെൽത്ത് ടെക്നീഷ്യൻ തുടങ്ങിയ മേഖലകളിൽ ചില ആരോഗ്യ കേന്ദങ്ങളിൽ നിലവിൽ വന്ന ഒഴിവുകളിലേക്കാണു വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുക.
കഴിഞ്ഞ ഫെബ്രുവരിയിൽ ഒമാനിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 200 വിദേശി നഴ്സുമാർക്ക് പകരം സ്വദേശികളെ നിയമിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa