സോഫ്റ്റ് ഡ്രിങ്കുകൾ കഴിക്കുന്നവർക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
സോഫ്റ്റ് ഡ്രിങ്കുകൾ കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സോഫ്റ്റ് ഡ്രിങ്കുകളിൽ യാതൊരു തരത്തിലുള്ള പോഷകങ്ങളുമില്ലെന്ന് ആരോഗ്യ മന്ത്രാലയം പൊതു ജനങ്ങളെ ഓർമ്മിപ്പിച്ചു.
അപകടകരമായ രീതിയിൽ ധാരാളം ഷുഗറും, കളറുകളും, കെമിക്കലുകളും, ഫ്ളേവറുകളും മറ്റുമാണു സോഫ്റ്റ് ഡ്രിങ്കുകളിൽ അടങ്ങിയിട്ടുള്ളത്.
സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് പ്രധാനപ്പെട്ട മിനറലുകളും സാൾട്ടും വലിച്ചെടുക്കുന്നതിനിടയാകുകയും ഇത് അസ്ഥിക്ഷയം സംഭവിക്കാൻ കാരണമാകുകയും ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.
സോഫ്റ്റ് ഡ്രിങ്ക്സ് കുടിച്ച് 20 മിനുട്ട് കഴിഞ്ഞാൽ അത് പാൻക്രിയാസിൻ്റെ ഇൻസുലിൻ ഉത്പാദനത്തെ സ്വാധീനിക്കും, ഡ്രിങ്ക്സ് കുടിച്ച് 30 മിനുട്ട് കഴിഞ്ഞാൽ സുഗർ ഫാറ്റ് ആയി മാറാനും അത് പ്രമേഹത്തെ ക്ഷണിച്ച് വരുത്താനും ഇടയാക്കും. ഡ്രിങ്ക്സ് കുടിച്ച് 45 മിനുട്ട് കഴിഞ്ഞാൽ കഫീനിൻ്റെ അളവ് ബ്ളഡ് പ്രഷർ കൂട്ടുകയും മറ്റു അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa