Sunday, September 22, 2024
Saudi ArabiaTop Stories

പിതാവ് കാറപകടത്തിൽ മരണപ്പെട്ട അതേ സ്ഥലത്ത് വെച്ച് മകനും മരണപ്പെട്ടു.

ജിസാൻ: 14 വർഷങ്ങൾക്ക് മുൻപ് പിതാവ് കാറപകടത്തിൽ മരണപ്പെട്ട അതേ സ്ഥലത്ത് വെച്ച് 28 കാരനായ മകനും കാറപകടത്തിൽ കൊല്ലപ്പെട്ടു. സൗദി അറേബ്യയിലെ ജിസാനിലാണ് സംഭവം. അതിർത്തി സംരക്ഷണ സേനയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം ജോലി സ്ഥലത്തേക്ക് കാർ ഓടിച്ചു പോവുമ്പോഴായിരുന്നു അൽ കഷ്‌ലിൽ വെച്ച് അപകടം സംഭവിച്ചത്. ശക്തമായ മഴയെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറിഞ്ഞാണ് അപകടം.

സൗദി റെഡ് ക്രെസന്റിന്റെ ആംബുലൻസും റെസ്ക്യൂ ടീമും സ്ഥലത്തെത്തി ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നുവെന്ന് ജിസാനിലെ സൗദി റെഡ്‌ക്രെസന്റ് വക്താവ് ബിഷി അൽ ശർഖി പറഞ്ഞു.

അപകടത്തിൽ മരണപ്പെട്ട ഇയാളുടെ പിതാവും14 വർഷങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടതെന്ന് ഇദ്ദേഹത്തിന്റെ ബന്ധു പറഞ്ഞു. അന്ന് ഇദ്ദേഹത്തിന്റെ പിതാവ് ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q