ഇഖാമകൾ കാലാവധിക്ക് 3 ദിവസം മുംബ് പുതുക്കണമെന്ന് ജവാസാത്ത്
റിയാദ്: വിദേശികളുടെ താമസ രേഖയായ ഇഖാമകൾ പുതുക്കാൻ വൈകുന്നത് നാടു കടത്തലിനു വരെ അവസരമൊരുക്കുമെന്ന് സൗദി ജവാസാത്ത്(പാസ്പോർട്ട് വിഭാഗം) വീണ്ടും ഓർമ്മപ്പെടുത്തി.
ഇഖാമകൾ പുതുക്കാൻ ആദ്യ തവണ വൈകിയാൽ 500 റിയാലും രണ്ടാം തവണ വൈകിയാൽ 1000 റിയാലുമാണു പിഴ . മൂന്നാം തവണയും വൈകിയാലാണു നാടു കടത്തലിനു വിധേയരാക്കുക.
സാധാരണയായി ഇഖാമകൾ കാലാവധി കഴിഞ്ഞും 3 ദിവസം വരെ പിഴയില്ലാതെ പുതുക്കാൻ സാധിക്കുമെങ്കിലും കാലാവധിക്ക് 3 ദിവസം മുംബ് തന്നെ പുതുക്കാനാണു ജവാസാത്ത് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരിക്കുന്നത്.
അബ്ഷിർ, മുഖീം തുടങ്ങിയ ഇലക്ട്രോണിക് പോർട്ടലുകൾ വഴി തൊഴിലുടമകൾക്ക് ഇഖാമകൾ പുതുക്കാനുള്ള അവസരമുണ്ടെന്ന് ജവാസാത്ത് ഓർമ്മപ്പെടുത്തി. ഇഖാമകളുടെ കാലാവധി അബ്ഷിർ വഴിയും മുഖീം വഴിയും പരിശോധിക്കാൻ സാധിക്കും.
പൊതു മാപ്പിനു ശേഷം മാസങ്ങളായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഇഖാമ, തൊഴിൽ നിയമ ലംഘന പരിശോധനകളിൽ ലക്ഷക്കണക്കിനു വിദേശികളെയാണു പിടി കൂടുകയും നാടു കടത്തുകയും ചെയ്തിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa