കബ്സ കഴിച്ചാൽ പെട്ടെന്ന് വൃദ്ധനാകില്ല ; പക്ഷേ ദോഷങ്ങൾ ഉണ്ട്
ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ മലയാളക്കരയിലുമെല്ലാം സുപരിചിതമായ അറബിക് ഭക്ഷണമാണ് കബ്സ. കബ്സ കഴിക്കുന്നത് കൊണ്ട് നാലു ഗുണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതേ സമയം കബ്സ കഴിക്കുന്നത് കൊണ്ട് മൂന്ന് ദോഷങ്ങളുമുണ്ടെന്നാണ് അറബ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശരീരത്തിലെ എൻസൈമുകൾ ക്രമപ്പെടുത്താൻ കബ്സ കഴിക്കുന്നത് സഹായകരമാകും. ആന്റി ഓക്സിഡന്റ്സ് ഘടകങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ സഹായിക്കും.
ഭക്ഷണത്തിൽ ചേർക്കുന്ന മസാലകൾ ശരീരത്തെ ഉർജ്ജസ്വലമാക്കും. പെട്ടെന്ന് വാർദ്ധക്യം തോന്നാതെ യുവത്വം നില നിർത്താൻ കബ്സ സഹായകരമാകും.
അതേ സമയം കബ്സ കഴിക്കുന്നത് കൊണ്ട് മൂന്ന് ദോഷങ്ങൾ ഉണ്ടെന്നും വിദഗ്ധർ വെളിപ്പെടുത്തുന്നു. അമിതമായി കബ്സ കഴിക്കുന്നത് രക്തത്തിലെ കൊളെസ്ട്രോളിന്റെ അളവ് കൂട്ടും.
മസാലകൾ തുടർച്ചയായി കഴിക്കുന്നത് ബ്ലഡ് പ്രഷർ വർധിക്കാൻ കാരണമാകും. അതോടൊപ്പം കബ്സ അമിതമായി കഴിക്കുന്നത് മൂലമുണ്ടാകുന്ന ഫാറ്റ് സ്ത്രീകളുടെയും പുരുഷൻമാരുടെയും ലൈംഗിക ജീവിതത്തെയും ബാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa