കടം കാരണം ജയിലിലായവരെ മോചിപ്പിക്കുന്നതിനുള്ള പദ്ധതിയിലേക്ക് രാജാവും കിരീടാവകാശിയും സംഭാവന ചെയ്തു
കടം കാരണം ജയിലിലായവരെ മോചിപ്പിക്കുന്നതിനുള്ള ഫുരിജത് എന്ന പദ്ധതിയിലേക്ക് സൗദി ഭരണാധികാരി സല്മാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും സംഭാവനകൾ നൽകി.
കടം കാരണം ജയിലിലായവരെ മോചിപ്പിക്കുന്നതിനായി സംഭാവനകൾ നൽകാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ അബ്ഷിർ പോർട്ടൽ വഴി സ്വദേശികൾക്കും വിദേശികൾക്കും അവസരം നൽകുന്ന നൂതന സംവിധാനമാണു ഫുരിജത്.
ഒരു കോടി റിയാലാണു സല്മാൻ രാജാവ് ഫുരിജത് പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ 50 ലക്ഷം റിയാൽ സംഭാവന ചെയ്തു. സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ ഈ പദ്ധതിയിലേക്ക് 20 ലക്ഷം റിയാലാണു സംഭാവന നൽകിയത്.
നിരവധി മനുഷ്യ സുമനസ്സുകളുടെ സംഭാവനകൾ കാരണമായി കടം കാരണം ജയിലിലായ നൂറു കണക്കിനാളുകളാണു ഈ സംവിധാനം വഴി ഇതിനകം ജയിൽ മോചിതരായിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa