മൂന്ന് സന്ദർഭങ്ങളിൽ സ്പോൺസറുടെ അനുമതിയില്ലാതെ കഫാല മാറ്റാം
സൗദിയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസി സുഹൃത്തുക്കൾ പല സന്ദർഭങ്ങളിലും ചോദിക്കുന്ന സംഗതിയാണു കഫീലിൻ്റെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറുന്നതിനുള്ള വകുപ്പുകൾ. ഔദ്യോഗികമായി നിലവിലുള്ള സ്പോൺസറുടെ അനുമതിയില്ലാതെ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് കഫാല മാറാൻ സാധിക്കുകയില്ല.

എന്നാൽ വിദേശ തൊഴിലാളികൾക്ക് നിലവിലെ സ്പോൺസറുടെ അനുമതിയില്ലാതെ തന്നെ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് കഫാല മാറാൻ അനുമതി ലഭിക്കുന്ന മൂന്ന് സാഹചര്യങ്ങൾ ഉണ്ടെന്ന് സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം വ്യക്തമാക്കുന്നു .

തൻ്റെ കീഴിലുള്ള തൊഴിലാളി ഒളിച്ചോടിയതായി സ്പോൺസർ വ്യാജ പരാതി നൽകിയാൽ ( ഹുറൂബാകാതെ ഹുറൂബായെന്ന് അധികൃതരെ അറിയിച്ചാൽ) തൊഴിലാളിക്ക് കഫീലിൻ്റെ അനുമതിയില്ലാതെ തന്നെ സ്പോൺസർഷിപ്പ് മാറാൻ സാധിക്കും.

അതോടൊപ്പം വർക്ക് പെർമിറ്റ്, ഇഖാമ കാലാവാധി എന്നിവ അവസാനിക്കുകയും സ്പോൺസർ പുതുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും അനുമതിയില്ലാതെ കഫാല മാറാൻ സാധിക്കും.

ശമ്പളം ലഭിക്കാത്ത അവസ്ഥകളിലും കഫീലിന്റെ അനുമതിയിലാതെ സ്‌പോൺസർഷിപ്പ് മാറാൻ സാധിക്കും. 3 മാസം തുടർച്ചയായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ ആനുകൂല്യം ലഭിക്കുക .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa