ജി 20 ഉച്ചകോടിയിൽ നരേന്ദ്രമോദിയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ആലിംഗനം ചെയ്യുന്ന ചിത്രം വൈറലായി
ജപ്പാനിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലെത്തിയ രാഷ്ട്ര നായകർക്കിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പരസ്പരം ആലിംഗനം ചെയ്യുന്ന ദൃശ്യം ശ്രദ്ധേയമായി .
വിവിധ രാജ്യങ്ങളുടെ തലവന്മാക്ക് ഹസ്തദാനം ചെയ്ത മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നരേന്ദ്ര മോദിയും പരസ്പരം ആലിംഗനം ചെയ്തായിരുന്നു സൗഹൃദം പങ്കിട്ടത്. ദൃശ്യം അറബ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്
ലോകത്തെ സാമ്പത്തിക ഗതിയുടെ മുക്കാൽ ഭാഗവും നിയന്ത്രിക്കുന്ന 20 രാജ്യങ്ങളാണ് ജി 20 യിലുള്ള അംഗങ്ങൾ.
സൗദി അറേബ്യ മാത്രമാണ് അറബ് പ്രതിനിധിയായി ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഏക രാജ്യം. സൗദി പ്രതിനിധിയായി കിരീടാവകാശിയാണ് പങ്കെടുക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa