സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം; ബേബി നീലാമ്പ്ര വീണ്ടും പ്രസിഡന്റ്
ജിദ്ദ: പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി കായിക സംഘടന സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറത്തിന്റെ 2019 – 2020 വർഷത്തേക്കുള്ള പ്രവർത്തക സമിതി യിലേക്ക് ബേബി നീലാമ്പ്രയെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഷബീർ അലി ജനറൽ സെക്രട്ടറിയും അബ്ദുൽ കരീം ട്രഷററുമാണ്.
വെള്ളിയാഴ്ച്ച ജിദ്ദയിൽ വെച്ച് നടന്ന സിഫിന്റെ പത്തൊൻമ്പതാമത് വാർഷിക ജനറൽ ബോഡിയിൽ ഐക്യഖണ്ഡേനയായിരുന്നു തിരഞ്ഞെടുപ്പ്. ബ്ലൂസ്റ്റാർ സ്പോർട്സ് ക്ലബിന്റെ ഷരീഫ് പരപ്പനും, ജിദ്ദ ഫ്രണ്ട്സ് ക്ലബിന്റെ എ ടി ഹൈദറും രണ്ടു പാനലുകൾ സമർപ്പിക്കപ്പെട്ടങ്കിലും രണ്ടും പാനലിലും ഒരേ ആളുകളെ തന്നെ നിര്ദേശിക്കപ്പെട്ടതു കൊണ്ട് ഐക്യഖണ്ഡേനയായിരുന്നു തിരഞ്ഞെടുപ്പ്.
നിസാം മമ്പാട്, അയൂബ് മുസ്ലിയാരകത്, നിസാം പാപ്പറ്റ, മുഹമ്മദ് ഷജീർ, എന്നിവർ വൈസ് പ്രസിഡന്റുംമാരും, നാസർ ഫറോക്, അബ്ദുൽസലാം കാളികാവ്, അൻവർ വല്ലാഞ്ചിറ, റിയാസ് മഞ്ചേരി സെക്രെട്ടറിമാരും, കെ പി അബ്ദുസലാം മുഖ്യ രക്ഷാധികാരിയും, വി കെ റഹൂഫ് മുഖ്യ ഉപദേഷ്ടാവുമാണ്, നാസർ ശാന്തപുരം ജോയിന്റ് ട്രെഷററും, ഷഫീഖ് പട്ടാമ്പി ക്യാപ്റ്റനും അൻവർ കരിപ്പ വൈസ് ക്യാപ്റ്റനുമാണ്. ശരീഫ് പരപ്പൻ, സാദിഖ് പാണ്ടിക്കാട്, മുഹമ്മദ് ഷാഫി യൂ കെ എന്നിവരെ രക്ഷാധികാരികളുമായി നാമ നിർദേശ ചെയ്യപ്പെട്ടു.
ജിദ്ദയിൽ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പതിനെട്ടാമത് ജനറൽ ബോഡി മുൻ പ്രസിഡണ്ടും സിഫിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ കെ പി അബ്ദുൽ സലാം ഉൽഘാടനം ചെയ്തു, പ്രസിഡന്റ ബേബി നീലാമ്പ്ര അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഷബീർ അലി ലവ 2017 – 2019 വർഷത്തെ വിശദമായ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ അബ്ദുൽകരീം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കുകയും രണ്ടു റിപ്പോർട്ടുകളും ജനറൽ ബോഡി പാസാക്കുകയും ചെയ്തു.
പുതിയ സീസണിലെ സിഫ് ചാമ്പ്യൻസ് ലീഗ് ഹജ്ജിനു ശേഷം നടത്തുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും അതിനു എല്ലാ ആളുകളുടെയും പരിപൂർണ പിന്തുണ വേണമെന്നും പുതിയ പ്രസിഡന്റ് പറഞ്ഞു, പുതിയതായി തിരഞ്ഞെടുക്കപ്പെട്ടതിന് സദസിനോട് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു ബേബി നീലാമ്പ്ര.
മുഖ്യ ഉപദേഷ്ടാവ് വി കെ റഹൂഫ് , സീനിയർ വൈസ് പ്രസിഡന്റ് നിസാം മമ്പാട്, അയൂബ്മു മുസ്ലിയാരകത് എന്നിവർ സംസാരിച്ചു. ടൌൺ ടീം സ്‌ട്രൈക്കേഴ്‌സ് പ്രതിനിധി സുൾഫിക്കർ അരീക്കോട്, എ സി സി എഫ്‌സി പ്രതിനിധി സിദിഖ് കണ്ണൂർ, യുണൈറ്റഡ് എഫ്‌സി ക്കു വേണ്ടി അബ്ദുൽകരീം വാഴക്കാട് , ഫ്രണ്ട്സ് ക്ലബ് ജിദ്ദക്ക് വേണ്ടി ഹാരിസ് ബാബു മമ്പാട്, മജീദ് നഹ തുടങ്ങിയവർ പുതിയ പ്രവർത്തക സമിതിക്കു ആശംസകളർപ്പിച്ചു സംസാരിച്ചു.
സെക്രെട്ടറി സലാം കാളികാവ് സ്വാഗതവും ട്രെഷറർ അബ്ദുൽ കരീം നന്ദിയും പറഞ്ഞു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa