ശിഹാബ് തങ്ങൾ പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ജിദ്ദ: താഴേക്കോട് പഞ്ചായത്തിന്റെയും, പരിസര പ്രദേശങ്ങളിലെയും കിടപ്പു രോഗികളെ സ്വഭവനങ്ങളിൽ എത്തി നേരിട്ട് പരിചരണം നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ശിഹാബ് തങ്ങൾ പെയിൻ & പാലിയേറ്റീവ് താഴേക്കോടിന്റെ ജിദ്ദ ചാപ്റ്റർ രൂപികരിച്ചു .
ജിദ്ദ ചാപ്റ്റർ പ്രവർത്തനത്തിന്റെ ഏകോപനത്തിനായി ഷൗക്കത്ത് അലി പിലാക്കൽ – കരിങ്കല്ലത്താണി ( ചെയർമാൻ ), നാലകത്ത് കുഞ്ഞാപ്പ, ജലീൽ. എം. ടി, നാസർ തവളേങ്ങൽ അരക്കുപറമ്പ്, അഷറഫ് പറങ്ങാടൻ, ഉമ്മർ. സി. ടി, മുഹമ്മദ്. എം. കെ അമ്മിനിക്കാട് ( വൈസ് ചെയർമാൻമാർ), ബിഷർ.പി.കെ – താഴേക്കോട് ( ജനറൽ കൺവീനർ), ഫത്താഹ് അരക്കുപറമ്പ്, ഷൌക്കത്ത് വള്ളോത്ത് പൂവത്താണി, ഹാഷിം നാലകത്ത്, ഹമീദ്. കെ. കെ അമ്മിനിക്കാട്, അഫ്സൽ പറങ്ങാടൻ, ഫസൽ കുളച്ചാലിൽ, മുഹമ്മദലി കുളച്ചാലിൽ (ജോ : കൺവീനർമാർ), ഉബൈദ് റഹ്മാൻ ഫൈസി കൊമ്പക്കൽകുന്ന് (ട്രഷറർ ) എന്നിവരെയും തിരഞ്ഞെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa