12,000 ത്തിലധികം സ്ഥാപനങ്ങൾക്ക് ലെവിയടക്കമുള്ള വിവിധ സർക്കാർ ഫീസുകൾ തിരിച്ച് നൽകി
ലെവിയടക്കമുള്ള വിവിധ സർക്കാർ ഫീസുകൾ തിരിച്ച് ലഭിക്കുന്നതിനുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തിയ 12,656 ചെറുകിട സ്ഥാപനങ്ങൾക്ക് ഇത് വരെ സർക്കാർ ഫീസുകൾ തിരിച്ച് നൽകിയതായി ജനറൽ അതോറിറ്റി ഫോർ സ്മാൾ മീഡിയം എൻ്റർപ്രൈസസ് ഗവർണ്ണർ എഞ്ചിനീയർ സാലിഹ് അൽ റഷീദ് വെളിപ്പെടുത്തി.
ഇത്തരത്തിൽ ഫീസുകൾ തിരിച്ച് നൽകുന്നതിനായി ഇത് വരെ 300 മില്ല്യൻ റിയാലാണു ചെലവായതെന്നും എഞ്ചിനീയർ സാലിഹ് അറിയിച്ചു.
അതേ സമയം ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലോൺ സൗകര്യങ്ങൾ വിവിധ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്നതായി അദ്ദേഹം സൂചിപ്പിച്ചു. 739 സ്ഥാപനങ്ങൾ ഇത് വരെ 706 മില്ല്യൻ ലോൺ എടുത്തിട്ടുണ്ട്.
ചെറുകിട സ്ഥാപനങ്ങളുടെ ഉടമകൾക്ക് 9 തൊഴിൽ വിസകൾ വേഗത്തിൽ അനുവദിച്ച് നൽകും. നിതാഖാത്തിൻ്റെ ഭാഗമാകുന്നതിനു ഒരു വർഷത്തെ സാവകാശവും നൽകുന്നുണ്ട്.
ചെറു കിട മേഖല രാജ്യത്തിൻ്റെ സാംബത്തിക മേഖലയിൽ മുഖ്യ പങ്കാണു വഹിക്കുന്നത്. നിരവധി തൊഴിലവസരങ്ങൾ തുറന്ന് കിട്ടാനും ചെറു കിട മേഖലകൾ സഹായിക്കുന്നുണെന്നും എഞ്ചിനീയർ സാലിഹ് പറഞ്ഞുز.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa