Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൗദിയിലെ പൊതുമേഖലാ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. സൗദി സിവിൽ സർവീസ് മന്ത്രാലയമാണ് അവധി സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്.

ദുൽ ഹിജ്ജ 5 അഥവാ ആഗസ്ത് 6 ചൊവ്വാഴ്ച മുതലാണ് പൊതു മേഖലാ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി ആരംഭിക്കുക. അഥവാ ആഗസ്ത് 5 തിങ്കൾ ആയിരിക്കും അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിനം .

ദുൽ ഹിജ്ജ 17 അഥവാ ആഗസ്ത് 18 ഞായറാഴ്ച മുതൽ അവധിക്ക് ശേഷം സർക്കാർ ഓഫിസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്