Sunday, November 24, 2024
Saudi ArabiaTop Stories

നാളെ നാട്ടിൽ പോകാനിരുന്ന മലയാളി കുടുംബത്തിൻ്റെ പാസ്പോർട്ടുകളടങ്ങിയ ബാഗ് കവർച്ച ചെയ്തു

തിങ്കളാഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി കുടുംബത്തിൻ്റെ പാസ്പോർട്ടുകളടങ്ങിയ ബാഗുകൾ കവർച്ചാ സംഘം തട്ടിപ്പറിച്ചു.

കോഴിക്കോട് സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ കുടുംബത്തിൻ്റെ പാസ്പോർട്ടുകളടങ്ങിയ ബാഗാണു കവർച്ച ചെയ്തത്. അഞ്ച് പാസ്പോർട്ടുകളാണു ബാഗിലുണ്ടായിരുന്നത്.

ദമാം ന്യൂ ലുലുവിനു സമീപത്തെ റോഡിൽ ഒളിച്ചിരുന്നായിരുന്നു കവർച്ച നടത്തിയത്. മൂന്ന് ആഫ്രിക്കൻ വംശജരാണു കവർച്ചാ സംഘത്തിലുണ്ടായിരുന്നതെന്ന് മുഹ്സിൻ പറയുന്നു.

കവർച്ച നടത്തിയ പ്രദേശത്തിനു സമീപത്തുള്ള സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിലാണു കവർച്ചാ സംഘം രക്ഷപ്പെട്ടത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിസിറ്റ് വിസയിൽ സൗദിയിലെത്തിയ മുഹ്സിൻ്റെ കുടുംബം പർച്ചേസിംഗ് നടത്തി മടങ്ങവെയാണു കവർച്ചക്കിരയായത്. കവർച്ചക്കാർ ഉപേക്ഷിച്ച ബാഗ് ലഭിച്ചാൽ 0553096529 എന്ന നംബരിൽ വിളിച്ച് അറിയിക്കണമെന്ന്ഉണർത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്