Sunday, April 20, 2025
Jeddah

സ്പോർട്സ് ഫെസ്റ്റ്, പോസ്റ്റർ പ്രകാശനം ചെയ്തു.

ജിദ്ദ: പ്രവാസി സാംസ്കാരിക വേദി ഡിസംബറിൽ സംഘടിപ്പിക്കുന്ന സ്പോർട്സ് മെഗാ ഫെസ്റ്റിന്റെ ഷറഫിയാ മേഖലാതല പോസ്റ്റർ പ്രകാശനം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി എം പി അഷ്റഫ് നിർവഹിച്ചു.
വിവിധ മൽസരങ്ങളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷന്റെ ഉൽഘാടനം പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ സ്വന്തം പേര് രജിസ്റ്റർ ചെയ്ത് നിർവഹിച്ചു. സ്പോർട്സ് കോർഡിനേറ്റർ എൻ കെ അഷ്റഫ്, പബ്ലിസിറ്റി കൺവീനർ നൗഷാദ് നിടൂളി, രജിഷ്ട്രേഷൻ കൺവീനർ ഷാഹിദുൽ ഹഖ്, മേഖലാ സെക്രട്ടറി വേങ്ങര നാസർ എന്നിവർ സന്നിഹിതരായിരുന്നു.
ഫുട്‌ബോൾ, ക്രിക്കറ്റ്, വോളി ബോൾ, ഷട്ടിൽ, വടം വലി, കേരംസ്‌, ചെസ്സ്, ഓട്ടം, നടത്തം, നീന്തൽ എന്നീ പത്ത് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa