സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി 4 ദിവസമാണെന്ന് മന്ത്രാലയത്തിൻ്റെ ഓർമ്മപ്പെടുത്തൽ
സൗദിയിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി 4 ദിവസമാണെന്ന് സൗദി തൊഴിൽ മന്ത്രാലയം വീണ്ടും ഓർമ്മപ്പെടുത്തി. അറഫാ ദിനം മുതലാണു സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 4 ദിവസത്തെ അവധി ആരംഭിക്കുക.

ഇത് പ്രകാരം ഈ മാസം 10 – ശനിയാഴ്ച മുതൽ അവധി ആരംഭിക്കും. 4 ദിവസത്തെ അവധി കഴിഞ്ഞ് ആഗസ്ത് 14-ബുധനാഴ്ചയായിരിക്കും സ്വകാര്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക.

ആർട്ടിക്ക്ൾ 112 പ്രകാരം ഓരോ തൊഴിലാളിക്കും ശംബളത്തോടു കൂടിയ അവധി ലഭിക്കണമെന്നത് തൊഴിലാളികളുടെ അവകാശമാണെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ആഗസ്ത് 6 – ചൊവ്വാഴ്ച മുതലാണു സൗദിയിലെ പൊതു മേഖലാ സ്ഥാപനങ്ങൾക്ക് അവധി ആരംഭിക്കുന്നതെന്ന് സൗദി സിവിൽ സർവ്വീസ് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പെരുന്നാൾ അവധിക്ക് ശേഷം ദുൽ ഹിജ്ജ 17 അഥവാ ആഗസ്ത് 18 ഞായറാഴ്ച മുതൽ പൊതു മേഖലാ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa